December 13, 2024 |

വയനാടും ചേലക്കരയും പോളിങ് പുരോ​ഗമിക്കുന്നു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങിയിരുന്നു.

വയനാടും ചേലക്കരയിലും പോളിങ് പുരോഗമിക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങിയിരുന്നു. രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ് ഓരോ ബൂത്തിലും കാണാന്‍ കഴിഞ്ഞത്. രണ്ട് മണ്ഡലങ്ങളിലും പലയിടത്തും വോട്ടിംഗ് മെഷീന്‍ തകരാറിലായതിനാല്‍ രാവിലെ തന്നെ പോളിംഗ് തടസപ്പെട്ട അവസ്ഥയായിരുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 117-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. വോട്ടിംഗ് യന്ത്രത്തിലെ തകരാറാണ് വോട്ടിങ് തടസ്സപ്പെടാന്‍ കാരണമായത്. അഗസ്ത്യമുഴിയിലെ 117-ാം നമ്പര്‍ ബൂത്തില്‍ രണ്ടുപേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎമ്മിന് തകരാര്‍ ഉണ്ടായത്. തിരുവമ്പാടി മണ്ഡലത്തിലെ രണ്ടിടത്ത് വോട്ടിങ് മെഷീന്‍ തകരാര്‍ കണ്ടെത്തി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്തില്‍ 8 മണിക്കാണ് പോളിങ് ആരംഭിച്ചത്. wayanad, chelakkara by election

ചേലക്കരയില്‍ ആകെ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളില്‍ മൂന്ന് ഓക്സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തില്‍ 14 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് സജ്ജമായിട്ടുള്ളത്. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെട്ടത്.

ചേലക്കരയില്‍ 6 സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 16 സ്ഥാനാര്‍ത്ഥികളുമാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നത്. വയനാട്ടില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആയി 14.71 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയിലെ വോട്ടര്‍മാര്‍ക്കായി മൂന്ന് ബൂത്തുകള്‍ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ സൗജന്യ വാഹന സര്‍വീസ് ഏര്‍പ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെ വോട്ട് ചെയ്യല്‍ ഒഴികെയുള്ള മുഴുവന്‍ നടപടികളും പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയും. കള്ളവോട്ട് ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും സുതാര്യവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക ആപ്പുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കും.

സുരക്ഷ ഉറപ്പാക്കുന്നതിനായി വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് എന്നിവ വിന്യസിച്ചിട്ടുണ്ട്. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും. ഇരു മണ്ഡലത്തിലെ മുഴുവന്‍ പോളിങ് ബൂത്തുകളും ക്യാമറ നിരീക്ഷണത്തിലാണ്.wayanad, chelakkara by election

content summary; wayanad, chelakkara by election

×