അമേരിക്കൻ വ്യാപാരനയവും താരിഫ് യുദ്ധവും: ട്രംപിന്റെ പുതിയ നീക്കങ്ങൾക്ക് പിന്നിൽ

ട്രംപ് താരിഫ് ഉപയോഗിക്കുന്നത് എന്തുകൊണ്ട്?

ഡോണൾഡ്‌ ട്രംപിന്റെ  പുതിയ താരിഫ് നയം കാരണം അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കൂടും. ഇത് അമേരിക്കൻ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. അധികാരത്തിൽ തിരിച്ചെത്തിയ ശേഷം, ട്രംപ് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പല നികുതികളും ഏർപ്പെടുത്തി. അദ്ദേഹത്തിന് രാഷ്ട്രീയമായി വിയോജിപ്പുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതിയും, കരാറിലേർപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവയ്ക്ക് കുറഞ്ഞ നികുതിയുമാണ് ചുമത്തുന്ന രീതിയാണ് ഇപ്പോൾ തുടരുന്നത്.

ഈ താരിഫ് നയം അമേരിക്കൻ ഉത്പാദനം വർദ്ധിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ട്രംപിന്റെ വാദം. എന്നാൽ, ഈ വ്യാപാരനയം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും അമേരിക്കയിലെ ജനങ്ങൾക്ക് സാധനങ്ങൾ കൂടിയ വിലയിൽ വാങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

താരിഫ് എന്നാൽ ഒരു രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ചുമത്തുന്ന നികുതിയാണ്. ഉൽപ്പന്നത്തിന്റെ വിലയുടെ ഒരു നിശ്ചിത ശതമാനമായിട്ടാണ് ഇത് കണക്കാക്കുന്നത്. ഇറക്കുമതി ചെയ്യുന്ന കമ്പനികൾ ഈ നികുതി സർക്കാരിന് അടയ്ക്കുകയും, അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുകയോ അല്ലെങ്കിൽ ഇറക്കുമതി കുറയ്ക്കുകയോ ചെയ്യാം.

ട്രംപ് ഏർപ്പെടുത്തിയ ചില താരിഫുകൾക്ക് യുഎസ് വ്യാപാര കോടതി നിയമസാധുതയില്ലെന്ന് വിധിച്ചിരുന്നു. എന്നാൽ അപ്പീൽ കോടതി കേസ് തീർപ്പാകുന്നത് വരെ നിലവിലെ നികുതി തുടരാൻ അനുമതി നൽകിയിട്ടുണ്ട്.

ട്രംപ് താരിഫ് ഉപയോഗിക്കുന്നത് എന്തുകൊണ്ട്?

ട്രംപിന്റെ വാദം അനുസരിച്ച്, അമേരിക്കൻ ഉൽപ്പന്നങ്ങൾ കൂടുതൽ വിറ്റഴിക്കാനും നികുതി വരുമാനം വർദ്ധിപ്പിക്കാനും നിക്ഷേപം കൂട്ടാനും താരിഫുകൾ സഹായിക്കും. കൂടാതെ, മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കമ്മി കുറയ്ക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. അമേരിക്കയെ മറ്റ് രാജ്യങ്ങൾ ചൂഷണം ചെയ്യുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ നയങ്ങൾ യു.എസിന് ഗുണകരമായ കരാറുകൾക്ക് വേണ്ടി വ്യാപാര പങ്കാളികളെ നിർബന്ധിക്കാൻ ഉപയോഗിക്കുന്ന ഒരു തന്ത്രമാണെന്ന് വിമർശകർ പറയുന്നു.

പ്രധാന ഉൽപ്പന്നങ്ങൾക്കുള്ള താരിഫുകൾ:

സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 50%, ഓഗസ്റ്റ് 1 മുതൽ ചെമ്പിന് 50%, വിദേശ കാറുകൾക്കും ഭാഗങ്ങൾക്കും 25%, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് 200% വരെ താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ല. ട്രംപിന്റെ പ്രഖ്യാപനമനുസരിച്ച്, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് 10% താരിഫ് ബാധകമാകും. എന്നാൽ ചില രാജ്യങ്ങൾക്ക് ഇതിലും ഉയർന്ന നിരക്കുകളാണ്.

ബ്രസീൽ: 50%, ദക്ഷിണാഫ്രിക്ക: 30%, വിയറ്റ്നാം: 20%, ഇന്തോനേഷ്യ, ഫിലിപ്പീൻസ്: 19%, ജപ്പാൻ, ദക്ഷിണ കൊറിയ: 15%. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഓഗസ്റ്റ് 27-ന് 50% താരിഫ് നിലവിൽ വരും. ട്രംപ് അനുവദിച്ച ചർച്ചാ സമയത്തിനുള്ളിൽ യൂറോപ്യൻ യൂണിയൻ അമേരിക്കയുമായി ഒരു കരാറിലെത്തി. ഇതിലൂടെ യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് – കാറുകൾ ഉൾപ്പെടെ – 15% താരിഫ് മാത്രമേ നൽകേണ്ടതുള്ളൂ. ഈ കരാർ യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളും അംഗീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ ചില ഉൽപ്പന്നങ്ങൾക്ക് യുഎസ് കമ്പനികളിൽ നിന്ന് 0% നികുതി ഈടാക്കും.

ട്രംപിന്റെ രണ്ടാമത്തെ പ്രസിഡൻസി കാലത്ത് ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കെതിരെയാണ് ആദ്യമായി താരിഫുകൾ പ്രഖ്യാപിച്ചത്. പിന്നീട് ഈ താരിഫുകളിൽ മാറ്റങ്ങൾ വരുത്തുകയോ, വർദ്ധിപ്പിക്കുകയോ, അല്ലെങ്കിൽ മാറ്റിവയ്ക്കുകയോ ചെയ്തു.

നിലവിലുള്ള താരിഫുകൾക്ക് പുറമെ, എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും 35% അധിക താരിഫ് ചുമത്തും. എന്നാൽ, കാനഡ, യുഎസ്, മെക്സിക്കോ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറിൽ (NAFTA) ഉൾപ്പെട്ട ഉൽപ്പന്നങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാപാര കരാറിലെത്താൻ വേണ്ടി മെക്സിക്കോയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഉയർന്ന താരിഫ് ഏർപ്പെടുത്തുന്നത് ട്രംപ് 90 ദിവസത്തേക്ക് കൂടി വൈകിപ്പിച്ചു.

നേരത്തെ, യുഎസ് ഉൽപ്പന്നങ്ങൾക്ക് മെക്സിക്കോ ചുമത്തുന്ന താരിഫിന് സമാനമായി 30% അല്ലെങ്കിൽ അതിൽ കൂടുതൽ നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം 100 ശതമാനത്തിലധികം താരിഫ് ഏർപ്പെടുത്തിയ ശേഷം, 90 ദിവസത്തേക്ക് ഇത് താൽക്കാലികമായി കുറച്ചിരുന്നു. ഈ താൽക്കാലിക കരാർ ഓഗസ്റ്റ് 12-ന് അവസാനിക്കും.

ഈ സമയപരിധി നീട്ടുന്നതിനായി ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച ചർച്ചകൾ നടത്തിയിരുന്നു. ഇരു രാജ്യങ്ങളും പരസ്പരം ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്ന ഈ കരാർ തുടരാൻ സമ്മതിച്ചതായി ചൈനീസ് വ്യാപാര പ്രതിനിധി ലി ചെങ്ഗാങ് അറിയിച്ചു.

അമേരിക്കയുമായി ഏറ്റവും കുറഞ്ഞ താരിഫ് നിരക്ക് (10%) ചർച്ച ചെയ്ത് നേടിയത് യുകെയാണ്. 2024-ൽ യുകെയിൽ നിന്ന് ഏകദേശം 58 ബില്യൺ പൗണ്ടിന്റെ സാധനങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. പ്രധാനമായും കാറുകൾ, യന്ത്രങ്ങൾ, മരുന്നുകൾ എന്നിവയായിരുന്നു ഇവ.

പുതിയ കരാറനുസരിച്ച്, യുകെയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ 100,000 കാറുകൾക്ക് 10% താരിഫ് മാത്രം മതി. ഈ പരിധി കഴിഞ്ഞാൽ 25% താരിഫ് ബാധകമാകും. ഇത് കൂടാതെ, ഇരു രാജ്യങ്ങൾക്കും പരസ്പരം ബീഫ് വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്. യുഎസ് എഥനോളിന്റെ താരിഫ് 19% ൽ നിന്ന് 0% ആയി കുറച്ചു.

ജി7 ഉച്ചകോടിയിൽ ഈ കരാർ പൂർത്തിയായതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുകെയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് ഇപ്പോഴും 25% താരിഫ് നിലവിലുണ്ട്. മറ്റ് രാജ്യങ്ങളെപ്പോലെ 50% താരിഫ് ഇല്ലെങ്കിലും, ഇത് പൂർണ്ണമായി ഒഴിവാക്കുമെന്ന പ്രഖ്യാപനം ട്രംപ് സ്ഥിരീകരിച്ചിട്ടില്ല.

ട്രംപിന്റെ താരിഫ് നയങ്ങളോട് ആഗോള സമ്പദ്‌വ്യവസ്ഥ 

ട്രംപിന്റെ താരിഫ് നയങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഈ നയങ്ങൾ കാരണം ആഗോള ഓഹരി വിപണികളിൽ ചാഞ്ചാട്ടം ഉണ്ടാകുകയും, യുഎസ് ഡോളറിന്റെ മൂല്യം ഇടിയുകയും ചെയ്തു. ഇത് ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കാത്ത ആളുകളെപ്പോലും, അവരുടെ പെൻഷൻ, ജോലികൾ, പലിശ നിരക്കുകൾ എന്നിവയെ ബാധിക്കുന്നു.

ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF), ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ താരിഫുകൾ കാരണം 2025-ലെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചനങ്ങൾ കുറച്ചു. ഈ താരിഫുകൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ സംഘടനകൾ കരുതുന്നത്.

തന്റെ വ്യാപാര നയം ഫലപ്രദമാണെന്ന് ട്രംപ് വാദിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയിലെ പ്രമുഖർ പോലും ഈ നയങ്ങളെ വിമർശിക്കുന്നുണ്ട്.

അമേരിക്കൻ ഉപഭോക്താക്കൾക്ക് വില വർദ്ധിക്കുന്നുണ്ടോ?

താരിഫുകൾ കാരണം ഉയർന്ന ചിലവുകൾ കമ്പനികൾ ഉപഭോക്താക്കളിലേക്ക് കൈമാറുന്നതുകൊണ്ട്, അത് യുഎസിലെ മൊത്തം പണപ്പെരുപ്പത്തിന് കാരണമാകുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. ജൂൺ വരെയുള്ള ഒരു വർഷത്തിൽ വില 2.7% വർദ്ധിച്ചു. വസ്ത്രങ്ങൾ, കാപ്പി, കളിപ്പാട്ടങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ വിലയിലുണ്ടായ വർദ്ധനവ് ഇതിന് കാരണമായി.

അഡിഡാസ് കമ്പനി, താരിഫുകൾ കാരണം തങ്ങളുടെ അമേരിക്കൻ ഉപഭോക്താക്കൾക്കായി ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. അഡിഡാസിന്റെ പകുതിയോളം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് യഥാക്രമം 20%, 19% താരിഫ് നേരിടുന്ന വിയറ്റ്നാമിലും ഇന്തോനേഷ്യയിലുമാണ്.

നൈക്ക് കമ്പനിയും യുഎസിലെ വില വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു. താരിഫുകൾ കാരണം തങ്ങൾക്ക് 1 ബില്യൺ ഡോളർ (730 ദശലക്ഷം പൗണ്ട്) അധിക ചിലവ് വരുമെന്ന് നൈക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രസിദ്ധമായ ബാർബി നിർമ്മാതാക്കളായ മാട്ടലും യുഎസിൽ വില വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു.

ചില കമ്പനികൾ വിദേശ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുന്നതിനാൽ, ലഭിക്കുന്ന സാധനങ്ങൾക്ക് വില കൂടാൻ സാധ്യതയുണ്ട്.
ഇറക്കുമതി ചെയ്ത ഘടകങ്ങൾ ഉപയോഗിച്ച് യുഎസിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വിലയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉദാഹരണത്തിന്, ഒരു കാർ പൂർണ്ണമായി നിർമ്മിക്കുന്നതിന് മുമ്പ് അതിന്റെ ഭാഗങ്ങൾ യുഎസ്, മെക്സിക്കൻ, കനേഡിയൻ അതിർത്തികൾ പല തവണ കടന്നുപോകേണ്ടി വരും. പുതിയ താരിഫുകൾ കാരണം യുഎസ് അതിർത്തിയിൽ കസ്റ്റംസ് പരിശോധനകൾ കർശനമാക്കിയതിനാൽ അതിർത്തിയിൽ കാലതാമസവും ഉണ്ടാകുന്നുണ്ട്.

content summary: What tariffs has Trump announced and why?

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment