ഇന്ത്യയിലെ പുരുഷന്മാരും അവരുടെ കുടവയറും ഒരു സാധാരണ കാഴ്ചയാണ്. സിനിമാ താരങ്ങളുടെ ശരീരത്തെ വാനോളം അഭിനന്ദിക്കുമ്പോൾ, രാജ്യത്തെ യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമാണ്. എന്നാൽ പ്രായം കൂടും തോറും വയർ ചാടുന്നതിന് പിന്നിലെ കാരണം എന്താണ് എന്ന് പറയുകയാണ്, വിയറൂട്ട്സ് ബയോഹാക്ക് സെൻ്ററിലെ ഫംഗ്ഷണൽ മെഡിസിൻ സ്പെഷ്യലിസ്റ്റും സീനിയർ മെഡിക്കൽ ഓഫീസറുമായ ഡോ സുജിത്ത് എസ് ആർ. secret behind Indian men and their potbellies
ഭക്ഷണക്രമം, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ കാരണമാണ് ഇന്ത്യൻ പുരുഷന്മാർക്ക് വലിയ കുടവയറുകൾ രൂപപ്പെടുന്നത്. പ്രാഥമികമായി അടിവയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയർ ഉണ്ടാകാൻ കാരണമാകുന്നത്. ഇതിന്റെ പ്രധാന കാരണമാണ് ധാന്യങ്ങളും അന്നജവും കൂടുതലുള്ള ഭക്ഷണക്രമം. ഇത് ശരീരത്തിൽ ഗ്ലൂക്കോസിൻ്റെ അളവ് ഉയർത്തുന്നു, ഹോർമോൺ അസന്തുലിതാവസ്ഥയോ പോഷകാഹാരക്കുറവോ മൂലം ഗ്ലൂക്കോസ് കൊഴുപ്പായി മാറുകയും ശരീരത്തിൽ അടിഞ്ഞ് കൂടുകയും ചെയ്യും’ എന്നാണ് ഡോ സുജിത്ത് പറയുന്നത്.
ഇന്ത്യൻ ഡയറ്റുകളിൽ പലപ്പോഴും ആവശ്യത്തിന് പ്രോട്ടീൻ ഇല്ല, നോൺ വെജിറ്റേറിയൻ ഭക്ഷണ രീതി ഈ പ്രശ്നം കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പലരും ഇൻസുലിൻ പ്രതിരോധം വികസിപ്പിക്കുന്നതിനാൽ, ശരീരത്തിന്- ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ വരും. ഇത് മൂലം ഉപയോഗിക്കാത്ത ഗ്ലൂക്കോസിനെ കൊഴുപ്പാക്കി മാറ്റുന്നതിനാൽ വയറിന് ചുറ്റും കൂടുതൽ കൊഴുപ്പ് സംഭരിക്കാൻ കാരണമാകുന്നു.
ഡോക്ടർ പറയുന്നതുപ്രകാരം, പ്രോജസ്റ്ററോണിൻ്റെയും ടെസ്റ്റോസ്റ്റിറോണിൻ്റെയും കുറവുകൾ ഉൾപ്പെടെയുള്ള ഹോർമോൺ അസന്തുലിതാവസ്ഥ, ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റുന്നതിൽ നിന്ന് തടയുന്നു, ഇതും കൊഴുപ്പടിയാൻ കാരണമാകുന്നു. ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ അഭാവം മൂലം ഉണ്ടാകുന്ന കുടലിൻ്റെ ആരോഗ്യക്കുറവ്, മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും ചെയ്യും. നല്ല പ്രോബയോട്ടിക് കഴിക്കുന്നത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും അതുവഴി വയർ ചാടുന്നത് കുറയ്ക്കുമെന്നും ഡോ സുജിത്ത് പറഞ്ഞു.
കൂടാതെ, സ്ഥിരമായി മദ്യപിക്കുന്നതും ഫാറ്റി ലിവർ ഡിസീസ് പോലുള്ള അവസ്ഥകളും ഇന്ത്യയിലെ ജനങ്ങളിൽ പ്രത്യേകിച്ച് പുരുഷന്മാരിൽ കുടവയർ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണെന്ന് സുജിത്ത് വിശദീകരിച്ചു. ശരീരത്തിൽ ഈസ്ട്രജൻ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന സമ്മർദ്ദം കൂടുതൽ വഷളാക്കുന്നു, ഇത് അടിവയറ്റിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. കുട വയർ ഉണ്ടാകാതിരിക്കാൻ, നോൺ – വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടെ ധാരാളം പ്രോട്ടീൻ അടങ്ങിയ സമീകൃതാഹാരം പിന്തുടരുകയും അന്നജവും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മെറ്റബോളിസം വർധിപ്പിക്കാനും തടി കുറയ്ക്കാനും കാർഡിയോ, സ്ട്രെങ്ത് ട്രെയിനിങ് ഉൾപ്പെടെയുള്ള ചിട്ടയായ വ്യായാമം സുജിത്ത് നിർദേശിച്ചു.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുമെന്നും പ്രകൃതിദത്ത സങ്കീർണ്ണമായ വിറ്റാമിൻ ഇ ചേർക്കുന്നത് ഫാറ്റി ലിവറിനെ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു നല്ല പ്രോബയോട്ടിക്കും ഗുണം ചെയ്യും.
conteny summary; What’s the secret behind Indian men and their potbellies k k k k k k k k k k k k k k k k k k k k k k k k k k k k k