നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ, മുന്‍ നേപ്പാള്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് സി.ഇ.ഒ. കുല്‍മാന്‍ ഗിസിങ് ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക്. കെ.പി. ശര്‍മ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് പ്രതിഷേധം നടത്തിയ ‘ജെന്‍ സി’ വിഭാഗമാണ് ഗിസിങിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളില്‍ സൈന്യം രാജ്യവ്യാപകമായി നിയന്ത്രണങ്ങളും കര്‍ഫ്യൂവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി, കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ എന്നിവര്‍ക്കൊപ്പം കുല്‍മാന്‍ ഗിസിങിന്റെ പേരും ‘ജെന്‍ സി’ വിഭാഗം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ആരാണ് കുല്‍മാന്‍ ഗിസിങ്?
നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന 54 കാരനായ കുല്‍മാന്‍ ഗിസിങ്, രാജ്യത്തെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ തലവനാണ്. കാഠ്മണ്ഡു താഴ്വരയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന വൈദ്യുതി തടസ്സം പൂര്‍ണ്ണമായും ഇല്ലാതാക്കിയതിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്.
1970 നവംബര്‍ 25-ന് റമച്ചാപ്പിലെ ബെത്താനില്‍ ജനിച്ച ഗിസിങ്, ഇന്ത്യയിലെ ജംഷഡ്പൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. പിന്നീട്, നേപ്പാളിലെ പുള്‍ചൗക്ക് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എം.ബി.എ. ബിരുദവും നേടി.
2016 സെപ്റ്റംബര്‍ 14-ന് നാല് വര്‍ഷത്തേക്ക് ഗിസിങിനെ നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മാനേജിംഗ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചു. 2021 ഓഗസ്റ്റ് 11-ന് അദ്ദേഹം വീണ്ടും അതേ സ്ഥാനത്തേക്ക് തിരിച്ചെത്തി. എന്നാല്‍, 2025 മാര്‍ച്ചില്‍ കെ.പി. ശര്‍മ്മ ഒലി സര്‍ക്കാര്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി. വൈദ്യുതി, ജലവിഭവം, ജലസേചന വകുപ്പ് മന്ത്രി ദീപക് ഖഡ്കയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, ഗിസിങിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതോടെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ അവഗണിച്ചതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
രാജ്യത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ, നല്ല പ്രതിച്ഛായയുള്ള വ്യക്തികളെ ഉള്‍പ്പെടുത്തി ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നും യുവജനങ്ങളെ കൂടി അതില്‍ ഭാഗമാക്കണമെന്നും ഗിസിങ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതുകൊണ്ട് തന്നെ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ ‘ജെന്‍ സി’ പ്രക്ഷോഭകര്‍ ഗിസിങിന്റെ പേര് പരിഗണിച്ചിട്ടുണ്ട്. Who is Kulman Ghising? why is favorite among ‘Gen Z’
Content Summary: Who is Kulman Ghising? why is favorite among ‘Gen Z’
This post was last modified on September 11, 2025 5:49 pm
Leave a Comment