April 28, 2025 |

ആരാണ് സാ​ഗർ അദാനി?

2,029 കോടി കൈക്കൂലി ആരോപണത്തില്‍ ഗൗതം അദാനിക്കൊപ്പം കുറ്റാരോപിതനാണ് അനന്തരവന്‍ സാഗറും

നിരവധി തിരിച്ചടികൾ നേരിട്ടുകൊണ്ടായിരുന്നു ഗൗതം അദാനിയെന്ന വ്യവയായ പ്രമുഖന്റെ വളർച്ച. ഇപ്പോൾ ലഭിച്ചിരിക്കുന്ന തിരിച്ചടി അദാനിയുടെ വ്യവയായ സാമ്രാജ്യത്തിന്‌ ശരിക്കും ഇളക്കം തട്ടിയിട്ടുണ്ട്‌. സൗരോർജ കരാറുകൾക്കായി ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക്‌ കൈക്കൂലി നൽകുകയും അമേരിക്കയിലെ നിക്ഷേപകരെ കബളിപ്പിച്ച്‌ കോടികൾ കൈക്കലാക്കുകയും ചെയ്‌തുവെന്നാണ്‌ ന്യൂയോർക്കിലെ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ ആരോപിക്കുന്നത്‌. അഴിമതി കുറ്റോരോപണത്തിൽ അമേരിക്കയിലെ കോടതി കേസെടുത്തതിന്‌ പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ്‌ തകർന്നടിഞ്ഞു. ഏകദേശം 12 ലക്ഷം കോടി രൂപയുടെ നഷ്ടം നിക്ഷേപകർക്കുണ്ടായി എന്നാണ്‌ റിപ്പോർട്ട്‌. ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ പ്രത്യാഘാതം സംഭവിക്കാൻ സാധ്യതയുള്ള കേസിൽ അദാനിയെ കൂടാതെ മറ്റ്‌ ഏഴ്‌ പേർ കൂടെ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്‌. ഇതിൽ പ്രധാനമായും ഉയർന്ന്‌ കേൾക്കുന്ന പേരാണ്‌ സാഗർ അദാനിയുടേത്‌. അദാനി ഗ്രൂപ്പിലെ പ്രധാന അംഗമായ ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്‌. who is Sagar Adani?

സാഗർ അദാനി

ഗൗതം അദാനിയുടെ അനന്തരവനും അദാനി ഗ്രീൻ എനർജി ലിമിറ്റഡ്‌സിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറുമാണ്‌ സാഗർ അദാനി. അദാനി ഗ്രൂപ്പിന്റെ തുടക്കം മുതൽ തന്നെ ഒപ്പമുള്ളയാളാണ്‌ സാഗർ. ഗൗതം അദാനിയുടെ സഹോദരൻ രാജേഷ്‌ അദാനിയുടെ മകനായ സാഗർ യുഎസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദം നേടിയ ശേഷം 2015ലാണ്‌ സാഗർ അദാനി ഗ്രൂപ്പിൽ ഔദ്യോഗിക അംഗമാകുന്നത്‌. അദാനി ഗ്രീൻ എനർജിയുടെ സൗരോർജ പദ്ധതി, കാറ്റ്‌ ഊർജം എന്നിവ വിപുലീകരിക്കുന്നതിൽ സാഗർ അദാനി വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. ഗ്രീൻ എനർജിയുടെ ഘടനാപരവും സാമ്പത്തികവുമായ എല്ലാ മേഖലകളിലും മേൽമോട്ടം വഹിക്കുന്നതും സാഗർ അദാനിയാണ്‌. ബ്ലൂംബെർഗിന്റെ റിപ്പോർട്ട്‌ അനുസരിച്ച്‌ ഗൗതം അദാനിയുടെ ബിസിനസ്‌ സാമ്രാജ്യത്തിന്റെ നാല്‌ പ്രധാന പിൻഗാമികളിലൊരാളാണ്‌ സാഗർ. സാഗർ അദാനിയുടെ മക്കളായ കരൺ, ജീത്‌ അദാനി, ബന്ധുവായ പ്രണവ്‌ അദാനി എന്നിവരാണ്‌ മറ്റ്‌ പിൻഗാമികൾ.

sagar

എന്താണ്‌ സാഗർ അദാനിയുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്ന അഴിമതി കുറ്റം?

ഇന്ത്യയിലെ സൗരോർജ ഉത്‌പാദന, വിതരണ പദ്ധതികളിൽ കരാർ ഉറപ്പിക്കുന്നതിനായി 750 മില്ല്യൺ ബോണ്ട്‌ വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും 175 മില്ല്യൺ ഡോളർ തട്ടിയെടുക്കുകയും ചെയ്‌തുവെന്നാണ്‌ പരാതി. കൂടാതെ 20 വർഷത്തിനുള്ളിൽ 2 ബില്ല്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ്‌ വികസിപ്പിക്കുന്നതിനുള്ള കരാർ നേടുന്നതിന്‌ ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക്‌ 265 മില്ല്യൺ ഡോളർ കൈക്കൂലി നൽകുകയും ചെയ്‌തു എന്നും ആരോപണമുണ്ട്. അദാനിയും സാഗറും മറ്റ്‌ ആറ്‌ പേരും ചേർന്നാണ്‌ കൈക്കൂലി നൽകാൻ ഗൂഢാലോചന നടത്തിയതെന്ന്‌ യുഎസിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
എന്നാൽ ആരോപണങ്ങളെ അദാനി ഗ്രൂപ്പ്‌ നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉപയോഗിക്കുമെന്നും അദാനി ഗ്രൂപ്പ്‌ അറിയിച്ചു. അതേസമയം ഗൗതം അദാനിയോ സാഗർ അദാനിയോ യുഎസ്‌ കോടതിയിൽ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അദാനി ഗ്രീൻ എനർജിയുടെ മാനേജിങ്ങ്‌ ഡയറക്ടർ വിനീത്‌ ജെയിൻ, അസൂർ പവർ ഗ്രൂപ്പ്‌ ലിമിറ്റഡ്‌സിന്റെ സിഇഒ ആയ രഞ്‌ജിത്ത്‌ ഗുപ്‌ത, രൂപേഷ്‌ അഗർവാൾ, ഓസ്‌ട്രേലിയൻ പൗരനായ സിറിൽ കാബിൻസ്‌ എന്നിവരാണ്‌ കേസിലെ മറ്റ്‌ പ്രതികൾ. who is Sagar Adani?

content summary;  who is Sagar Adani?

Leave a Reply

Your email address will not be published. Required fields are marked *

×