June 13, 2026 |
Share on

ന്യൂറാലിങ്കിന്റെ ഡയറക്ടർ എക്സിക്യൂട്ടീവ്,മസ്കിന്റെ ഇന്ത്യക്കാരിയായ പങ്കാളി

ആരാണ് ഷിവോൺ സിലിസ് ?

തന്റെ പങ്കാളിയുടെ ഇന്ത്യൻ ബന്ധത്തെയും മകന്റെ ഇന്ത്യൻ പേരിനെയും കുറിച്ച് വിവരിച്ച് ഇലോൺ മസ്ക്. സെറോധ സ്ഥാപകനായ നിഖിൽ കാമത്തിന്റെ WTF is ? എന്ന പോഡ്കാസ്റ്റിലൂടെയാണ് മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പങ്കാളിയായി ഷിവോൺ സിലിസിന് ഇന്ത്യൻ ബന്ധമുണ്ടെന്നാണ് മസ്ക് പോഡ്കാസ്റ്റിൽ പറയുന്നത്.

പോഡ്കാസ്റ്റിനിടെ നിഖിലിനെ ഞെട്ടിച്ചുക്കൊണ്ടാണ് മസ്ക് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എൻ്റെ പങ്കാളിയായ ഷിവോൺ പകുതി ഇന്ത്യക്കാരിയാണ് അത് നിങ്ങൾക്കറിയാമോ എന്ന് എനിക്കറിയില്ല. എൻ്റെ ഒരു മകൻ്റെ പേരിലെ ശേഖറിന്റെ ഉറവിടം അവിടെ നിന്നാണ്. നോബൽ സമ്മാന ജേതാവായ സുബ്രഹ്മണ്യം ചന്ദ്രശേഖറിൻ്റെ പേരിൽ നിന്നാണ് ശേഖർ ‍ഞങ്ങൾ മകന് നൽകിയത്. ‌1983ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രശസ്തനായ ഇന്തോ-അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനാണ് ചന്ദ്രശേഖർ.

സിലിസ് എവിടെയാണ് വളർന്നതെന്ന് ചോദിച്ചപ്പോൾ മസ്ക് അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ. അവൾ കാനഡയിലാണ് വളർന്നത്. ജനിച്ചത് ഇന്ത്യയിലാണെങ്കിലും അവളെ ചെറുപ്പത്തിലേ മറ്റൊരു കുടുംബം ദത്തെടുക്കുകയായിരുന്നു. കൃത്യമായി വിശദാംശങ്ങൾ തനിക്കറിയില്ലെന്നും മസ്ക് കൂട്ടിച്ചേർത്തു. 2017ലാണ് സിലിസ് ന്യൂറാലിങ്കിൽ ചേരുന്നത്. എക്സിക്യൂട്ടിവായിട്ടായിരുന്നു തുടക്കം. ഇപ്പോൾ ന്യൂറാലിങ്കിൽ ഡയറക്ടർ ഓഫ് എക്സിക്യൂട്ടിവ് പദവി വഹിക്കുകയാണ് സിലിസ്. മസ്കിനും സിലിസിനും നാലു മക്കളാണുള്ളത്. 2021ൽ ഇരട്ടക്കുട്ടികൾ ജനിച്ചു. 2024ൽ അർക്കേഡിയ എന്ന മൂന്നാമത്തെ കുഞ്ഞിന് സിലിസ് ജന്മം നൽകി. 2025ൽ നാലാമത്തെ കുഞ്ഞും ജനിച്ചു. സെൽഡൺ എന്നാണ് ആ കുഞ്ഞിന്റെ പേര്.

ടെക് എക്സിക്യൂട്ടീവും വെൻചർ ക്യാപിറ്റലിസ്റ്റുമായാണ് ഷിവോൺ സിലിസ് അറിയപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലെ പ്രവർത്തനങ്ങളിലൂടെയാണ് ഇവർ അറിയപ്പെടുന്നത്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും തത്വചിന്തയിലും ബിരുദം നേടിയ ശേഷം, അവർ ബ്ലൂംബെർഗ് ബീറ്റയുടെ സ്ഥാപകാംഗമായി പ്രവർത്തിച്ചു. ഈ വെൻചർ ക്യാപിറ്റൽ ഫണ്ടിൽ അവർ പ്രധാനമായും എഐ സ്റ്റാർട്ടപ്പുകളിലാണ് നിക്ഷേപം നടത്തിയത്.

നിലവിൽ ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറാലിങ്കിൽ ഡയറക്ടർ ഓഫ് എക്സിക്യൂട്ടീവ്സ് പദവി വഹിക്കുന്ന സിലിസ്, മുൻപ് ടെസ്‌ല ഓപ്പൺഎഐ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്നും പ്രവർത്തിച്ചിട്ടുണ്ട്.

ഇലോൺ മസ്കിന് മൂന്ന് പങ്കാളികളിൽ നിന്നുമായി 13 മക്കളാണുള്ളത്. കനേഡിയൻ എഴുത്തുകാരിയായ ജസ്റ്റിൻ വിൽസൺ ആണ് ആദ്യ ഭാര്യ. 2000ലാണ് ഇരുവരും വിവാഹിതരായത്. ആ വിവാഹത്തിൽ ആറു മക്കളുണ്ടായെങ്കിലും അതിലൊരാൾ ചെറുപ്പത്തിൽ തന്നെ മരിച്ചു. ആ കുട്ടിയുടെ മരണശേഷം ഐവിഎഫിലൂടെ അഞ്ച് കുട്ടികൾ കൂടി ജനിച്ചു. ആദ്യത്തേത് ഇരട്ടക്കുട്ടികളും അടുത്തത് ഒറ്റ പ്രസവത്തിൽ മൂന്ന് കുട്ടികളും. 2008ൽ ഈ ദമ്പതികൾ വിവാഹമോചിതരായി. പക്ഷേ കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഇരുവരും ഒരുമിച്ചാണ്.

കനേഡിയൻ സം​ഗീതജ്ഞയായ ക്ലെയർ എലിസിൽ മൂന്ന് കുട്ടികളാണ് മസ്കിനുള്ളത്. 2020ൽ ആദ്യത്തെ കുട്ടി ജനിച്ചു. പിന്നീട് രണ്ട് കുട്ടികളും. എക്സ്, വൈ തൗ എന്നീ ഓമനപ്പേരുകളാണ് കുട്ടികൾക്ക് നൽകിയിരിക്കുന്നത്. മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് ഇൻഫ്ലുവൻസറായ ആഷ്ലി സെയ്ന്റ് ക്ലെയർ രം​ഗത്തുവന്നിരുന്നു. എന്നാൽ, ആഷ്ലിയുടെ ഈ വാ​ദത്തെ മസ്ക് അം​ഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.

content summary: Elon Musk’s Indian-heritage partner and Neuralink executive, Who exactly is Shivon Zilis?

Leave a Reply

Your email address will not be published. Required fields are marked *

×