കൊച്ചിയില്‍ ഗുണ്ടാസംഘത്തിന്‍റെ ആക്രമണത്തിന് ഇരയായ നടി കാണിച്ചത് അസാധാരണ ധൈര്യമെന്ന് നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലാണ് സഹപ്രവര്‍ത്തകയായ നടിയെ അഭിനന്ദിച്ച് പൃഥ്വിരാജ് രംഗത്തെത്തിയത്. തന്‍റെ സുഹൃത്തായ നടി ആദം എന്ന പുതിയ ചിത്രത്തില്‍ ഇന്ന് മുതല്‍ അഭിനയിച്ച് തുടങ്ങുന്നു എന്ന വിവരമാണ് ഫേസ്ബുക് പോസ്റ്റിലൂടെ പൃഥ്വിരാജ് അറിയിക്കുന്നത്. എന്‍റെ സുഹൃത്ത് കാണിച്ചിരിക്കുന്നത് ധീരതയാണ്. പുറത്ത് കേള്‍ക്കാത്ത ഒരുപാട് ശബ്ദങ്ങള്‍ കേള്‍പ്പിക്കുകയാണ് അവള്‍.
സ്ത്രീ വിരുദ്ധത പ്രകടമാക്കിയ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു – പൃഥ്വിരാജ് പറയുന്നു. ഒരു നടനെന്ന നിലയില്‍ പല തരം കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വരും എന്നാല്‍ സ്ത്രീക്ക് മേല്‍ പുരുഷന്‍റെ മേധാവിത്തത്തെ മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങളില്‍ ഇനി താന്‍ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചു. ആക്രമിക്കപ്പെട്ട നടി ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്നും പൃഥ്വിരാജ് അതില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നെങ്കിലും ഇന്ന് തിരിച്ചറിയല്‍ പരേഡ് നടക്കുന്നതിനാല്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കണമെന്ന പൊലീസ് അഭ്യര്‍ത്ഥന മാനിച്ച് മാറ്റി വയ്ക്കുകയായിരുന്നു. നാളെ വാര്‍ത്താസമ്മേളനം നടത്തിയേക്കുമെന്നാണ് സൂചന.
പൃഥ്വിരാജിന്‍റെ ഫേസ്ബുക് പോസ്റ്റ്:
This post was last modified on February 25, 2017 12:23 pm
Leave a Comment