June 26, 2026 |
Share on

‘ഊര്‍വശി.. ഊര്‍വശി.. ഇറ്റ്സ് ഓള്‍ ബുള്‍ഷിറ്റ് ഊര്‍വശി..’

റഹ്മാന്റെ ‘ഊര്‍വശി’ ഫെമിനിസ്റ്റ് റീമിക്‌സ് വീഡിയോ ആയപ്പോള്‍

എആര്‍ റഹ്മാന്റെ ഹിറ്റ് ഗാനം ‘ഊര്‍വശി.. ഊര്‍വശി.. ടേക്ക് ഇറ്റ് ഈസി ഊര്‍വശി’യെ ഫെമിനിസ്റ്റ് റീമിക്‌സ് വീഡിയോയാക്കി അവതരിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം പെണ്‍കുട്ടികള്‍. റഹ്മാന്റെ ഊര്‍വശി ഇറങ്ങിയിട്ട് 22 വര്‍ഷം പൂര്‍ത്തിയാപ്പോഴാണ് കുറച്ച് പെണ്‍കുട്ടികള്‍ക്ക് ഇതിലെ വരികള്‍ ഉള്‍പ്പടെ ഒന്നു മാറ്റി റീമിക്‌സ് ചെയ്താലോ എന്ന ചിന്ത ഉദിച്ചത്. സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങളാണ് ഈ ഊര്‍വശി റീമിക്സിന്റെ പ്രമേയം.

‘ഊര്‍വശി.. ഊര്‍വശി.. ഇറ്റ്സ് ഓള്‍ ബുള്‍ഷിറ്റ് ഊര്‍വശി..’ എന്നു തുടങ്ങുന്ന റീമിക്‌സ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമാണ്. ‘ നീ ഒരു അത്ഭുത പെണ്‍കുട്ടിയാണ്. നിങ്ങള്‍ ഒന്നുമല്ലന്ന് സ്വയം വിചാരിക്കുന്നവരും അങ്ങനെയാക്കുവാന്‍ ശ്രമിക്കുന്നവരുമുണ്ടാവാം. പക്ഷെ അതെല്ലാം വെറും അസംബന്ധമാണെന്ന് മാത്രം ഓര്‍ക്കുക’ എന്നൊക്കെയാണ് തുടര്‍ന്നുള്ള വരികള്‍.

ബ്രീക്ക്ത്രൂ സാക്ഷാത്കാരം നിര്‍വ്വഹിച്ച വീഡിയോയില്‍ അനിക വെര്‍മ, സവിത പാല്‍, ശാശ്വത നോവ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×