June 04, 2026 |
Share on

ആമസോൺ മേധാവിയുടെ വിവാഹ മോചനത്തിന് പിന്നിൽ?

ലോറൻ സാഞ്ചെസുമായുള്ള ജെഫ് ബെസോസിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നാണ് പുതിയ റിപ്പോർട്ടുകള്‍.

ലോകത്തിലെ വലിയ ധനികരിൽ ഒരാളും ആമസോണ്‍ സ്ഥാപകനും സിഇയുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും വിവാഹമോചിതരാവുകയാണെന്ന വാർത്ത പുറത്തുവന്നതിന് പിറകെ വിവാദങ്ങളും. 25 വർഷം നീണ്ടുനിന്ന വിവാഹബന്ധം വേർപിരിയുമ്പോൾ ഭാര്യയായിരുന്ന മാക്കെന്‍സി ലോകത്തിലെ വലിയ സമ്പന്നയാവുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ തേടുയുള്ള അന്വേഷണമായിരുന്നു മാധ്യമങ്ങൾ നടത്തിയത്. ഇതിൽ അവസാനം പ്രതിസ്ഥാനത്തെത്തിയിരിക്കുന്നത് മുൻ ഫോക്സ് ന്യൂസ് വാർത്താ അവതാരകയും പൈലറ്റുമായ ലോറൻ സാഞ്ചെസിലാണ്.

ലോറൻ സാഞ്ചെസുമായുള്ള ജെഫ് ബെസോസിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നാണ് പുതിയ റിപ്പോർട്ടുകള്‍. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജെഫ് ബെസോസും ലോറനും അടുപ്പത്തിലായിരുന്നു. അടുത്തിടെയായി ഇരുവരും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹോളിവുഡ് ഏജന്‍റ് പാട്രിക് വിറ്റ്സെല്ലുമായുള്ള 12 വർഷം നീണ്ട ദാമ്പത്യം അടുത്തിയെ അവസാനിപ്പിച്ചാണ് ഇവർ ജെഫ് ബെസോസിമായി അടുത്തതെന്നും റിപ്പോട്ടുകൾ പറയുന്നു. പാട്രിക് വിറ്റ്സെല്ലുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികളും മുൻ പങ്കാളുയുടേതായി ഒരു ആൺകുട്ടിയും ലോറൻ സാഞ്ചെസിനുണ്ട്.

കഴിഞ്ഞ വർഷത്തിന്റെ അവസാന മാസങ്ങളിൽ ഇരുവരം ഒരുമിച്ചായിരുന്നു. ഇക്കാലയളവിൽ സ്വകാര്യ വിമാനം ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇവരുടെയും യാത്രകളെന്നും മാധ്യമ റിപ്പോട്ടുകൾ പറയുന്നു. എന്‍റർടയിൻമെന്റ്  റിപ്പോർട്ടർ ആയാണ് നിലവിൽ 49 കാരിയായ ലോറൻ ജോലി ആരംഭിച്ചത്. ആഡംബരമായ ചടങ്ങിൽ 2005ൽ ഇവർ പാട്രികിനെ വിവാഹം ചെയ്തു. വിവാഹിതരായത്. ഹോളിവുഡിലെ താരനിര തന്നെ അന്നത്തെ വിവാഹച്ചടങ്ങിൽ പങ്കെടുത്തിയിരുന്നു. ഭർത്താവ് പാട്രിക് വഴി 2016ലാണ് ലോറൻ ജെഫുമായി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം പാട്രികിനും അറിയാമായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം ബുധനാഴ്ച ട്വിറ്ററിലാണ് തങ്ങളുടെ 25 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുയാണെന്ന് ജെഫ് ബെസോസും ഭാര്യ മാക്കെൻസിയും ലോകത്തോട് വെളിപ്പെടുത്തിയത്.

https://www.azhimukham.com/world-amazon-boss-jeff-bezos-and-wife-mackenzie-getting-divorce/

Leave a Reply

Your email address will not be published. Required fields are marked *

×