July 18, 2026 |
Share on

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍; ഓസ്‌ട്രേലിയക്ക് 214 വിജയലക്ഷ്യം

അഴിമുഖം പ്രതിനിധി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്താന്‍ 213 റണ്‍സിന് ഓള്‍ ഔട്ടായി. ഓസ്ട്രേലിയന്‍ പേസ് ആക്രമണത്തില്‍ മുന്നില്‍ തകര്‍ന്നടിഞ്ഞ പാകിസ്താനെ 200 കടത്തിയത് 41 റണ്‍സ് എടുത്ത ഹാരിസ് സുഹൈലിന്റെയും 34 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന്റെയും ബാറ്റിംഗ് ആണ്. ഉമര്‍ അക്മല്‍ 20 റണ്‍സിനും സൊഹൈബ് മഖ്‌സൂദ് 20 റണ്‍സിനും ഷാഹിദ് അഫ്രീദി 23 റണ്‍സിനും പുറത്തായി. പിടിച്ചു നില്‍ക്കുമെന്ന് തോന്നിച്ചശേഷമാണ് ഈ ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റ് തുലച്ചത്. ഓസ്‌ട്രേലിയ്ക്കായി ഹസല്‍വുഡ് […]

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്താന്‍ 213 റണ്‍സിന് ഓള്‍ ഔട്ടായി. ഓസ്ട്രേലിയന്‍ പേസ് ആക്രമണത്തില്‍ മുന്നില്‍ തകര്‍ന്നടിഞ്ഞ പാകിസ്താനെ 200 കടത്തിയത് 41 റണ്‍സ് എടുത്ത ഹാരിസ് സുഹൈലിന്റെയും 34 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന്റെയും ബാറ്റിംഗ് ആണ്. ഉമര്‍ അക്മല്‍ 20 റണ്‍സിനും സൊഹൈബ് മഖ്‌സൂദ് 20 റണ്‍സിനും ഷാഹിദ് അഫ്രീദി 23 റണ്‍സിനും പുറത്തായി. പിടിച്ചു നില്‍ക്കുമെന്ന് തോന്നിച്ചശേഷമാണ് ഈ ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റ് തുലച്ചത്. ഓസ്‌ട്രേലിയ്ക്കായി ഹസല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കിന് 2 വിക്കറ്റ് ലഭിച്ചു. ഇതോടെ ഷമിയെ മറികടന്ന് ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ സ്റ്റാര്‍ക്ക് വീണ്ടും മുന്നില്‍ വന്നു. സ്റ്റാര്‍ക്കിന് ഇപ്പോള്‍ 18 വിക്കറ്റായി. ഷമിക്ക് 17 വിക്കറ്റുകളാണുള്ളത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×