July 18, 2026 |
Share on

സ്മിത്തിന് സെഞ്ച്വറി; ഓസ്‌ട്രേലിയ ശക്തമായ നിലയില്‍

അഴിമുഖം പ്രതിനിധി സ്റ്റീവന്‍ സ്മിത്തിന്റെ ഉജ്ജ്വല സെഞ്ച്വറിയുമായി ഇന്ത്യക്കെതിരായ സെമി ഫൈനലില്‍ ഓസ്‌ട്രേലിയ വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുന്നു. 35 ഓവറില്‍ 2 വിക്കറ്റിന് 206   റണ്‍സ് എന്ന നിലയിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ. 89 പന്തിലാണ് സ്മിത്ത് സെഞ്ച്വറി സെഞ്ച്വറി തികച്ചത്. 73 റണ്‍സുമായി ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും മാക്‌സവെല്ലുമാണ് ക്രീസില്‍. 3 ഓവറില്‍ 15 റണ്‍സ് എടുത്ത് നില്‍ക്കുമ്പോള്‍ ഓപ്പണ്‍ വാര്‍ണറെ നഷ്ടമായ ഓസ്‌ട്രേലിയ പക്ഷെ, അതിന്റെ മേല്‍ക്കൈ ഇന്ത്യക്ക് നല്‍കാതെ തകര്‍ത്ത് അടിക്കുകയായിരുന്നു. വാര്‍ണര്‍ക്ക് […]

അഴിമുഖം പ്രതിനിധി

സ്റ്റീവന്‍ സ്മിത്തിന്റെ ഉജ്ജ്വല സെഞ്ച്വറിയുമായി ഇന്ത്യക്കെതിരായ സെമി ഫൈനലില്‍ ഓസ്‌ട്രേലിയ വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുന്നു. 35 ഓവറില്‍ 2 വിക്കറ്റിന് 206   റണ്‍സ് എന്ന നിലയിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ. 89 പന്തിലാണ് സ്മിത്ത് സെഞ്ച്വറി സെഞ്ച്വറി തികച്ചത്. 73 റണ്‍സുമായി ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും മാക്‌സവെല്ലുമാണ് ക്രീസില്‍. 3 ഓവറില്‍ 15 റണ്‍സ് എടുത്ത് നില്‍ക്കുമ്പോള്‍ ഓപ്പണ്‍ വാര്‍ണറെ നഷ്ടമായ ഓസ്‌ട്രേലിയ പക്ഷെ, അതിന്റെ മേല്‍ക്കൈ ഇന്ത്യക്ക് നല്‍കാതെ തകര്‍ത്ത് അടിക്കുകയായിരുന്നു. വാര്‍ണര്‍ക്ക് പകരമായി ക്രീസിലെത്തിയ സ്മിത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ അക്രമണോത്സുകമായ ബാറ്റിംഗാണ് പുറത്തെടുത്തത്. ഒടുവില്‍ ഉമേഷ് യാദവിന്റെ ബോളിംഗില്‍ രോഹിത് ശര്‍മ പിടിച്ചാണ് സ്മിത്ത് പുറത്തായത്. ഉമേഷ് യാദവിനാണ് രണ്ട് വിക്കറ്റും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×