June 14, 2026 |
Share on

ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച

അഴിമുഖം പ്രതിനിധി ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാന്‍ഡിനെതിരെ അഫ്ഗാനിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 47.4 ഓവറില്‍ 186 ന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ ഡാനിയേല്‍ വെട്ടോറിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടുമാണ് അഫ്ഗാന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. അഫ്ഗാന്‍ നിരയില്‍ ഷമീമുള്ള ഷെന്‍വാരിയും(54), നജീബുള്ള സഡ്രാനും(56) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബാറ്റിംഗ് തകര്‍ച്ചയോടെയാണ് അഫ്ഗാന്റെ ഇന്നിംഗ്സ് തുടങ്ങിയത്. രണ്ടാം ഓവറില്‍ 1 റണ്‍സെടുത്ത ജാവേദ് അഹമ്മദിയുടെ […]

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാന്‍ഡിനെതിരെ അഫ്ഗാനിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 47.4 ഓവറില്‍ 186 ന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ ഡാനിയേല്‍ വെട്ടോറിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടുമാണ് അഫ്ഗാന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. അഫ്ഗാന്‍ നിരയില്‍ ഷമീമുള്ള ഷെന്‍വാരിയും(54), നജീബുള്ള സഡ്രാനും(56) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ബാറ്റിംഗ് തകര്‍ച്ചയോടെയാണ് അഫ്ഗാന്റെ ഇന്നിംഗ്സ് തുടങ്ങിയത്. രണ്ടാം ഓവറില്‍ 1 റണ്‍സെടുത്ത ജാവേദ് അഹമ്മദിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്‌കോര്‍ ആറില്‍ എത്തി നില്‍ക്കെ ഉസ്മാന്‍ ഗാനി പൂജ്യത്തിന് കുടാരം കയറി. ആറിന് 59 എന്ന നിലയില്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച ഷമീമുള്ള ഷെന്‍വാരിയും നജീബുള്ള സഡ്രാനും തമ്മിലുള്ള മികച്ച കൂട്ടുക്കെട്ടാണ് അഫ്ഗാനു വന്‍തകര്‍ച്ചയില്‍ ആശ്വാസമായത്. ഇരുവരു ചേര്‍ന്ന് 86 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇവര്‍ക്കൊപ്പം നവ്‌റോസ് മംഗല്‍(27), ഹമീദ് ഹസന്‍(16) എന്നിവരൊഴികെ മറ്റു ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×