June 05, 2026 |
Share on

ലാസ് വെഗാസ് വെടിവയ്പ്പ്: ആക്രമണത്തെക്കുറിച്ച് തനിക്കറിവുണ്ടായിരുന്നില്ലെന്ന് പഡോക്കിന്റെ കൂട്ടുകാരി

മുന്‍ കാസിനോ ജീവനക്കാരിയായിരുന്ന ഇവര്‍ പഡോക്കിനൊപ്പം നെവേദയിലാണ് താമസിച്ചിരുന്നത്.

ലാസ് വെഗാസ് വെടിവയ്പ്പില്‍ 58 പേരെ കൊലപ്പെടുത്തിയ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് കൊലയാളി സ്റ്റീഫന്‍ പഡോക്കിന്റെ കൂട്ടുകാരി. പഡോക്ക് ദയാലുവും ശാന്തനുമായിരുന്നെന്നും മരിലൂ ഡെന്‍ലി പറഞ്ഞു. പഡോക്ക് ഒരു രഹസ്യ ജീവിതമാണ് നയിച്ചതെന്ന പോലീസിന്റെ വെളിപ്പെടുത്തല്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് ഡെന്‍ലിAaron Rouseയുടെ പ്രതികരണം.

പഡോക്ക് സ്വയം വെടിവച്ച് മരിക്കുന്നതിന് പകരം രക്ഷപ്പെടാനാണ് ആസൂത്രണം ചെയ്തിരുന്നതെന്ന് പറയുന്ന പോലീസ് എന്നാല്‍ അതേക്കുറിച്ച് വിശദീകരിക്കുന്നില്ല. തുറസായ വേദിയില്‍ സംഗീതപരിപാടി നടക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിന് നേരെ ഇയാള്‍ വെടിവച്ചതെന്തിനാണെന്നതും അജ്ഞാതമാണ്. ആധുനിക അമേരിക്ക കണ്ട ഏറ്റവും വലിയ വെടിവയ്പ്പാണ് ലാസ് വെഗാസിലുണ്ടായത്. ഹോട്ടലില്‍ കിടന്നിരുന്ന പഡോക്കിന്റെ കാറില്‍ നിന്നും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായും ക്ലര്‍ക്ക് കൗണ്ടി പോലീസ് ഉദ്യോഗസ്ഥന്‍ ജോസഫ് ലമ്പാര്‍ഡോ പറയുന്നു.

വെടിവയ്പ്പ് നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെയും ഇയാള്‍ ചൂതു കളിക്കുകയായിരുന്നു. സംഗീതമേള നടക്കുന്ന ലാസ് വെഗാസില്‍ ഒരാഴ്ച മുമ്പാണ് ആഡംബര ഹോട്ടലായ ഒജ്‌ഡെനില്‍ ഇയാള്‍ അപ്പാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്തത്. എന്നാല്‍ ഇയാളുടെ ലക്ഷ്യവും കൂട്ടാളികള്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്നതും അജ്ഞാതമാണ്. അക്രമത്തില്‍ ഭീകരബന്ധങ്ങളൊന്നുമില്ലെന്ന് എഫ്ബിഐ ഉദ്യോഗസ്ഥനായ ആരോണ്‍ റൗസ് പറയുന്നു. ചില ഭാഗത്തു നിന്നും ചിന്തിക്കുമ്പോള്‍ ഇയാള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി ലമ്പാര്‍ഡോ പറയുന്നു.

പഡോക്ക് ഒരിക്കലും ഇത്തരമൊരു കൃത്യം ചെയ്യാനൊരുങ്ങുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ലെന്നാണ് ഡാന്‍ലി പറയുന്നത്. താന്‍ അയാളെ സ്‌നേഹിച്ചിരുന്നെന്നും ശാന്തമായ ഒരു ജീവിതം പ്രതീക്ഷിച്ചിരുന്നെന്നും അവര്‍ തന്റെ അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പഡോക്കിനോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഡാന്‍ലിയെന്ന് അമേരിക്കന്‍ പോലീസ് പറയുന്നു. വെടിവയ്പ്പിന് ശേഷം ഇവര്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. ഫിലിപ്പൈന്‍സിലായിരുന്ന ഇവരെ ചോദ്യം ചെയ്യലിനായി എഫ്ബിഐ ഇന്നലെ ലാസ് വെഗാസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ഡാന്‍ലി ബന്ധുക്കളെ കാണാനായി ഫിലിപ്പൈന്‍സില്‍ പോയത്. മുന്‍ കാസിനോ ജീവനക്കാരിയായിരുന്ന ഇവര്‍ പഡോക്കിനൊപ്പം നെവേദയിലാണ് താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×