വനിതാ വോട്ടര്‍മാര്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണത്തെ തുടര്‍ന്ന് യുകെയില്‍ മന്ത്രി രാജിവച്ചു. തെരേസാ മേയ് മന്ത്രിസഭയിലെ ചെറുകിട വ്യവസായ വകുപ്പ് മന്ത്രി ആന്‍ഡ്രൂ ഗ്രിഫിത്താണ് രാജിവച്ചത്. ഗ്രിഫിത്തിന്റെ പേരിലുള്ള സന്ദേശങ്ങള്‍ സണ്‍ഡേ മിറര്‍ പുറത്തുവിട്ടതിന് പിറകെയാണ് രാജി.
ബുര്‍ടണില്‍ നിന്നുള്ള എംപിയായ അദ്ദേഹം 2004- 2006 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന തെരേസാ മേയുടെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൂടിയായിരുന്നു. ഗ്രിഫിത്തിന്റെ സ്വഭാവം അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായും മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു.
അതേസമയം, തന്റെ നടപടിയുടെപേരില്‍ മന്ത്രി സര്‍ക്കാരിനും പ്രധാനമന്തിക്കും ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ഗ്രിഫിത്ത് മാപ്പുചോദിച്ചു. രാജി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങള്‍ക്ക് നല്‍ക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഖേദ പ്രകടനം നടത്തിയത്.
ആറുമാസങ്ങള്‍ക്ക് മുന്‍പാണ് തന്റെ മണ്ഡലത്തിലെ രണ്ട് വനിതാ വോട്ടര്‍മാര്‍ക്ക് ഗ്രിഫിത്ത അശ്ലീല സന്ദേശം അയക്കാനാരംഭിച്ചതെന്ന് ഇമോഗന്‍ ട്രെഹാന്‍നെ എന്ന യുവതിയെ ഉദ്ധരിച്ച് മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയിലായി 2000ത്തിലധികം സന്ദേശങ്ങളാണ് ഇത്തരത്തില്‍ അദ്ദേഹം അയച്ചിട്ടുള്ളത്. അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍ എല്ലാം ലൈംഗികതയിലാണ് അവസാനിക്കുകയെന്നും അവര്‍ പറയുന്നു. ഇത് വളരെ അരോചകമുണ്ടാക്കുന്നതാണെന്നും യുവതി പ്രതികരിക്കുന്നു.
This post was last modified on July 15, 2018 6:59 pm
Leave a Comment