June 05, 2026 |

ഈ ലോകകപ്പിലെ അവിസ്മരണീയമായ അഞ്ച് ഗോളുകള്‍ / വീഡിയോ

സഹതാരം വിക്ടര്‍ മോസസിന്റെ സുന്ദരമായ ക്രോസ്, തലമുകളിലൂടെ വന്ന പന്ത് വലം കാല്‍ നീട്ടി സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍ മൂസയുടെ ഷോട്ട്.

ഗോള്‍-01

സ്‌പെയ്‌നിനെതിരെ കളി തീരാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഫ്രീ കിക്ക് ഗോള്‍. പ്രതിരോധ താരങ്ങളെ തൊടാതെ വളഞ്ഞു വലയില്‍ എത്തിയ ഗോള്‍

ഗോള്‍-02

ഐസ്‌ലന്‍ഡിനെതിരെ നൈജീരിയയുടെ അഹമ്മദ് മൂസ നേടിയ ഗോള്‍. സഹതാരം വിക്ടര്‍ മോസസിന്റെ സുന്ദരമായ ക്രോസ്, തലമുകളിലൂടെ വന്ന പന്ത് വലം കാല്‍ നീട്ടി സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍ മൂസയുടെ ഷോട്ട്. പ്രതിരോധകാരും ഗോള്‍കീപ്പറും അക്ഷരാര്‍ത്ഥത്തില്‍ മൈതാനത്ത് കാണികളായി പോയി.

ഗോള്‍-03

അര്‍ജന്റീനക്കെതിരെ ഫ്രഞ്ച് താരം ലുകാസ് ഹെര്‍ണാണ്ടസ് ഇടതു വിംഗില്‍ നിന്ന് പ്രതിരോധക്കാരന്‍ ബെഞ്ചമിന്‍ പവാര്‍ദിലേക്ക് ക്രോസ് നല്‍കുന്നു. ബെഞ്ചമിന്റെ ചെരിഞ്ഞുള്ള ഷോട്ട് കൃത്യമായി വലയിലെത്തി.

ഗോള്‍-04

ബ്രസീലിനെ നാട്ടിലേക്ക് മടക്കി അയ്ച്ച ബല്‍ജിയത്തിന്റെ ഗോള്‍. കാനറി താരങ്ങളെ വെട്ടിച്ച് കൊണ്ടു വന്ന പന്ത് ലുക്കാക്കുവിന്റെ ക്രോസ് കെവിന്‍ ഡിബ്രയ്‌ന് നല്‍കുന്നു. പന്തു വരുതിയിലാക്കി ഡിബ്രയ്ന്‍ പോസ്റ്റിന് ഇരുപത് വാര അകലെ നിന്ന് തൊടുത്ത ഷോട്ട് വളരെ മനോഹരമായി വലയില്‍ എത്തുന്നു.

ഗോള്‍-05

ഗോള്‍ മുഖത്തെ വന്‍മതില്‍, ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബാസിച്ചിനെയും കടന്ന് റഷ്യന്‍ താരം ചെറിഷേവ് നേടിയ ഗോള്‍. ബോക്‌സിന് പുറത്ത് ക്രോട്ടിന്റെ മൂന്ന് ഡിഫന്‍ഡര്‍മാര്‍ക്കിടിയില്‍ ഗ്യാപ് കണ്ടെത്തി ചെറിഷേവ് നേടിയ ഗോള്‍ എത്ര കണ്ടാലും മതിവരില്ല.

Leave a Reply

Your email address will not be published. Required fields are marked *

×