January 14, 2025 |

കാഠ്മണ്ഡുവിൽ വിമാനാപകടം

പൈലറ്റ് ഒഴികെയുള്ള 18 യാത്രക്കാർ കൊല്ലപ്പെട്ടു

നേപ്പാൾ കാഠ്മണ്ഡുവിലെ വിമാനാപകടത്തിൽ 18 മരണം. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ സൗര്യ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. വിമാനത്താവളത്തിൽ വൻ തീപിടിത്തവും പുകപടലങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.Kathmandu plane crash

അറ്റകുറ്റപ്പണികൾക്കായി രണ്ട് ജീവനക്കാരെയും 17 സാങ്കേതിക വിദഗ്ധരെയും വഹിച്ചുകൊണ്ട് വിമാനം പൊഖാറ നഗരത്തിലേക്ക് പോകുകയായിരുന്നെന്ന് എയർപോർട്ട് സെക്യൂരിറ്റി മേധാവി അർജുൻ ചന്ദ് താക്കൂരി വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. അപകടത്തിൽ നിന്ന് പൈലറ്റ് മാത്രമാണ് രക്ഷപെട്ടത്.  പൈലറ്റ് മനീഷ് ശങ്ക്യയെ  അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. നേപ്പാൾ സൈന്യത്തിൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന് തീപിടിച്ചെങ്കിലും അടിയന്തര രക്ഷാപ്രവർത്തകർ ഉടൻ തന്നെ തീ അണച്ചതായി റിപ്പോർട്ടുണ്ട്.

കാഠ്മണ്ഡു പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ ദൃക്‌സാക്ഷികൾ പറയുന്നത് ടേക്ക് ഓഫിനിടെ വിമാനത്തിന്റെ വിങ്ങുകൾ റൺ വെയിൽ തട്ടി. ഇതോടെ വിമാനം മറിഞ്ഞ് തീപിടുത്തം ഉണ്ടാകുകയായിരുന്നു.  ഫ്ലൈറ്റ് റഡാർ 24 പ്രകാരം ഏകദേശം 20 വർഷം പഴക്കമുള്ള രണ്ട് ബൊംബാർഡിയർ CRJ-200 റീജിയണൽ ജെറ്റുകളുമായി സൗര്യ നേപ്പാളിൽ ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ നേപ്പാളിലെ വിനോദസഞ്ചാര നഗരമായ പൊഖാറയിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് യെതി എയർലൈൻസ് വിമാനം തകർന്ന് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേർ മരിച്ചിരുന്നു.Kathmandu plane crash

Content summary; plane crashes during takeoff at Kathmandu airportKathmandu plane crash

×