Continue reading “മേമന്റെ വധശിക്ഷ: തിരിച്ചടിയുണ്ടാകുമെന്ന് ഡി കമ്പനി”

" /> Continue reading “മേമന്റെ വധശിക്ഷ: തിരിച്ചടിയുണ്ടാകുമെന്ന് ഡി കമ്പനി”

"> Continue reading “മേമന്റെ വധശിക്ഷ: തിരിച്ചടിയുണ്ടാകുമെന്ന് ഡി കമ്പനി”

">

UPDATES

മേമന്റെ വധശിക്ഷ: തിരിച്ചടിയുണ്ടാകുമെന്ന് ഡി കമ്പനി

                       

യാക്കൂബ് മേമനെ തൂക്കിലേറ്റിയത് നിയമപരമായ കൊലപാതകമാണെന്നും മേമനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി അദ്ദേഹത്തിന് നല്‍കിയ വാക്കുകള്‍ ഇന്ത്യാ സര്‍ക്കാര്‍ പാലിക്കാതെ വഞ്ചിച്ചുവെന്നും മുംബയ് സ്‌ഫോടന പരമ്പരയില്‍ കുറ്റാരോപിതനും അധോലോക നേതാവുമായ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീല്‍. ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസിലേക്ക് ഫോണില്‍ ബന്ധപ്പെട്ടാണ് ഷക്കീല്‍ ദാവൂദിന്റെ കുപ്രസിദ്ധമായ ഡികമ്പനിയുടെ പ്രതികരണം അറിയിച്ചത്. ശിക്ഷയില്‍ ഇളവുകള്‍ നല്‍കാമെന്നുള്ള ഇന്ത്യാ സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ദാവൂദും മറ്റു കുറ്റവാളികളും ഇന്ത്യയിലേക്ക് തിരികെ എത്താനുള്ള സാധ്യതകള്‍ ഷക്കീല്‍ തള്ളിക്കളഞ്ഞു. മേമന്റെ വിധിയാകും ദാവൂദിനും ഉണ്ടാകുകയെന്ന് ഇപ്പോള്‍ വ്യക്തമായിയെന്ന് ഷക്കീല്‍ പറഞ്ഞു. 1993 മാര്‍ച്ചില്‍ മുംബയിലുണ്ടായ സ്‌ഫോടന പരമ്പര യാക്കൂബിന്റെ സഹോദരനായ കള്ളക്കടത്തുകാരന്‍ ടൈഗര്‍ മേമനും ഡി കമ്പനി തലവന്‍ ദാവൂദും ചേര്‍ന്നാണ് നടത്തിയത്. യാക്കൂബിന്റെ വധശിക്ഷ നടപ്പിലാക്കിയതിന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഷക്കീല്‍ നല്‍കുന്നു. സഹോദരന്‍ ചെയ്ത തെറ്റിന് നിരപരാധിയായ യാക്കൂബിനെ ശിക്ഷിച്ചു. ഭാവിയില്‍ ഡികമ്പനിയിലെ ആരും ഇന്ത്യാ സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ സ്വീകരിക്കുകയില്ലെന്നും ഷക്കീല്‍ പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍