June 14, 2026 |
Share on

യാക്കൂബ് മേമനെ തൂക്കിലേറ്റി

അഴിമുഖം പ്രതിനിധി 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കി. ഇന്നു പുലര്‍ച്ചെ 6.35 ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മേമന്‍ തടവില്‍ കഴിഞ്ഞിരുന്ന സെന്‍ട്രല്‍ ജയിലില്‍വച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.മേമന്റെ സംസ്‌കാരം ജയില്‍വളപ്പില്‍ നടത്തും. മേമന്റെ വധശിക്ഷ നടപ്പാക്കിയതിനോടനുബന്ധിച്ച് മുംബൈയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വളരെ അസാധാരണമായ നടപടിയിലൂടെ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മേമന്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയിലും വാദം കേട്ട സുപ്രിം കോടതി മേമന്റെ ഹര്‍ജി തള്ളിക്കളഞ്ഞതോടെയാണ് മേമന്റെ വധശിക്ഷ […]

അഴിമുഖം പ്രതിനിധി

1993 ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കി. ഇന്നു പുലര്‍ച്ചെ 6.35 ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മേമന്‍ തടവില്‍ കഴിഞ്ഞിരുന്ന സെന്‍ട്രല്‍ ജയിലില്‍വച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.മേമന്റെ സംസ്‌കാരം ജയില്‍വളപ്പില്‍ നടത്തും. മേമന്റെ വധശിക്ഷ നടപ്പാക്കിയതിനോടനുബന്ധിച്ച് മുംബൈയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വളരെ അസാധാരണമായ നടപടിയിലൂടെ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മേമന്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയിലും വാദം കേട്ട സുപ്രിം കോടതി മേമന്റെ ഹര്‍ജി തള്ളിക്കളഞ്ഞതോടെയാണ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയത്. നേരത്തെ മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാത്രി പന്ത്രണ്ടരയോടെ രാഷ്ട്രപതിയും തള്ളിയിരുന്നു. അമ്പത്തി മൂന്നാം ജന്മദിനത്തിലാണ് 21 വര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷം യാക്കൂബ് മേമന്‍ മരണത്തിലേക്ക് നടന്നുപോയതും.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×