യാക്കൂബ് മേമന്‍ പുതിയ ദയാഹര്‍ജി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു

അഴിമുഖം പ്രതിനിധി

വധശിക്ഷയ്ക്ക് ഒരു ദിനം അവശേഷിക്കേ യാക്കൂബ് മേമന്‍ പുതിയ ദയാ ഹര്‍ജി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി കഴിഞ്ഞ വര്‍ഷം മേമന്റെ ദയാഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ അത് മേമനുവേണ്ടി മേമന്റെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ചതാണെന്ന് മേമന്റെ അഭിഭാഷകന്‍ പറഞ്ഞു. മുംബയ് സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമ്പത്തഞ്ചുകാരനായ മേമന്റെ ശിക്ഷ നാളെ നാഗ്പൂര്‍ ജയിലില്‍ നടപ്പിലാക്കാനിരിക്കുകയാണ്. വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മേമന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം ഇന്ന് മൂന്നംഗ ബഞ്ച് കേള്‍ക്കും.

This post was last modified on December 27, 2016 3:19 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment