Continue reading “ബിജെപിയുമായി യോജിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍”

" /> Continue reading “ബിജെപിയുമായി യോജിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍”

"> Continue reading “ബിജെപിയുമായി യോജിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍”

">

UPDATES

ബിജെപിയുമായി യോജിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

                       

അഭിമുഖം പ്രതിനിധി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപി പ്രസിഡന്റ് അമിത്ഷായും ദല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. ഭൂരിപക്ഷ സമുദായ ഐക്യമാണ് എസ്എന്‍ഡിപിയുടെ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി അമിത് ഷായെ ധരിപ്പിച്ചു. ബിജെപിയോട് യോജിക്കുന്നതില്‍ ബുദ്ധമുട്ടില്ലെന്ന് വെള്ളാപ്പള്ളി കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അവരെ തള്ളിപ്പറയാന്‍ എനിക്ക് ഭ്രാന്തുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി അവസരം തന്നാല്‍ സ്വീകരിക്കും. ഞങ്ങളെ സ്‌നേഹിക്കുന്നവരെയെല്ലാം ഞങ്ങളും സ്‌നേഹിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് പ്രത്യേക ഇഷ്ടം ഉണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജാതി മത സന്തുലനമായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. ചില കാര്യങ്ങള്‍ പറയാതെ വയ്യ. സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. ചില പ്രത്യേക മതവിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഭരണം ശരിയല്ല. എസ്എന്‍ഡിപി യോഗത്തിലുള്ളവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാം എന്ന് വെള്ളാപ്പള്ളി പറഞ്ഞു.  വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും വിഎച്ച്പി നേതാവ് അശോക് സിംഗാളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കേരളത്തില്‍ എസ്എന്‍ഡിപി-ബിജെപി സഖ്യം രൂപീകരിക്കും എന്ന വാര്‍ത്തകള്‍ക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്.

Share on

മറ്റുവാര്‍ത്തകള്‍