March 24, 2025 |
Share on

ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ബിസിസിഐയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അനുവദിക്കാന്‍ ബിസിസിഐയ്ക്ക്‌ നിര്‍ദേശം നല്‍കണമെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തന്റെ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ മേല്‍ ബിസിസിഐയ്ക്ക് കേരള ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തനാക്കിയെ തനിക്കെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അനുവദിക്കാന്‍ ബിസിസിഐയ്ക്ക്‌ നിര്‍ദേശം നല്‍കണമെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിലില്‍ ആരംഭിക്കുന്ന സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ കരാറിലേര്‍പ്പെട്ടിരുന്ന ശ്രീശാന്തിന് കളിക്കളത്തിലിറങ്ങണമെങ്കില്‍ ബിസിസിഐ അനുമതി വേണം.

കഴിഞ്ഞ മാസം എറണാകുളം ക്രിക്കറ്റ് ക്ലബിന് വേണ്ടി ജില്ലാ ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് അവസരം ലഭിച്ചിരുന്നുവെങ്കിലും വിലക്കിനെ തുടര്‍ന്ന് കഴത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് താരം ഹര്‍ജി നല്‍കിയിരിക്കുന്നത്.

×