ബിഹാർ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 2003ലെ വോട്ടർപട്ടികയിൽ പേരില്ലാത്ത ഏകദേശം 2.9 കോടി ജനങ്ങളാണ് നിലവിലുള്ളത്. ഇവരുടെ പേര് പട്ടികയിൽ ഉൾപ്പെടുത്താൻ 11 രേഖകളാണ് കമ്മീഷൻ പട്ടികപ്പെടുത്തിയിട്ടുള്ളത്. ഈ രേഖകളിൽ ഏതെങ്കിലും സമർപ്പിക്കാൻ ആണ് നിർദേശം.
ജൂൺ 24നും 30നുമായി പുറത്തിറക്കിയ പ്രസ്താവനകൾ പരിഷ്കരണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കുന്നു. വിദേശ അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ ഉൾപ്പെടുത്തൽ, വോട്ടർമാരായ യുവാക്കളുടെ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കൽ, മരണങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കൽ എന്നിവയാണ് വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ കാരണങ്ങളായി കമ്മീഷൻ വ്യക്തമാക്കുന്നത്. നിലവിൽ നിർദേശിച്ചിരിക്കുന്ന രേഖകളുടെ പട്ടിക മാത്രമല്ല യോഗ്യത തെളിയിക്കാനായി സ്വീകരിക്കുക. ഇവ നിർദേശങ്ങൾ മാത്രമാണെന്നും കമ്മീഷൻ വ്യക്തമാക്കുന്നു. 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഇലക്ട്രൽ കമ്മീഷൻ ഓഫീസർക്ക് കാരണം, 1950-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് വോട്ടർ പട്ടിക തയ്യാറാക്കാൻ അധികാരമുണ്ട്. ഇലക്ഷൻ കമ്മീഷന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ മാത്രമേ കഴിയൂ. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നിർദേശത്തിന് എതിരായി ഇലക്ഷൻ കമ്മീഷന് സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം പരിമിതപ്പെടുത്താൻ കഴിയില്ല. എന്നാൽ ബീഹാറിലെ സാമൂഹിക സാമ്പത്തിക അന്തരീക്ഷം വച്ച് പട്ടികയിൽ പറയുന്ന 11 രേഖകൾ പല വോട്ടർമാർക്കും ഹാജരാക്കാൻ സാധിക്കുന്നതല്ല.
കേന്ദ്ര,സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരന് പെൻഷൻകാരന് നൽകുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡ്/പെൻഷൻ പേയ്‌മെന്റ് ഓർഡർ: 2022ലെ ബീഹാർ ജാതി സർവേ പ്രകാരം, സംസ്ഥാനത്തെ ഏകദേശം 20.49 ലക്ഷം ആളുകൾ സർക്കാർ സർവീസിലായിരുന്നു. ഇത് സംസ്ഥാന ജനസംഖ്യയുടെ 1.5 ശതമാനം മാത്രമാണ്. 1987ന് മുമ്പ് ഇന്ത്യയിൽ സർക്കാർ, തദ്ദേശീയ അധികാരികൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസ്എ, ൽഐസി,പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നൽകിയ ഏതെങ്കിലും തിരിച്ചറിയൽ കാർഡുകളോ.
ജനന സർട്ടിഫിക്കറ്റുക്കൾ; 1969ലെ ജനന-മരണ രജിസ്ട്രേഷൻ (ആർബിഡി) നിയമപ്രകാരം സംസ്ഥാന സർക്കാർ നിയമിച്ച ജനന-മരണ പ്രാദേശിക രജിസ്ട്രാറാണ് ജനന സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഗ്രാമപ്രദേശങ്ങളിൽ, ഈ പ്രക്രിയയിൽ പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് വികസന ഓഫീസർ, പ്രാഥമികാരോഗ്യ കേന്ദ്ര മെഡിക്കൽ ഓഫീസർ എന്നിവർ ഉൾപ്പെടുന്നു. നഗരപ്രദേശങ്ങളിൽ ഇത് ചെയ്യുന്നത് മുനിസിപ്പൽ കോർപ്പറേഷനുകളും കൗൺസിലുകളുമാണ്.
എന്നാൽ ബിഹാറിലെ ഒരു സാമൂഹിക സാമ്പത്തി സ്ഥിതി അനുസരിച്ച് ഈ രേഖകൾ ലഭ്യമാകുന്നതിൽ കാലതാമസം നേരിടാറുണ്ട്. 2000ലെ ജനന രജിസ്ട്രേഷൻ ഡാറ്റ പ്രകാരം ഏകദേശം 1 ലക്ഷത്തോളം ജനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതും വെല്ലവിളിയായേക്കും. പാസ്പോർട്ട് രേഖയായി സമർപ്പിക്കാൻ നിർദേശമുണ്ട്. എന്നാൽ 27 ലക്ഷത്തോളം പാസ്പോർട്ടുകൾ മാത്രമാണ് 2023 വരെയുള്ള കണക്കനുസരിച്ച് യോഗ്യത തെളിയിക്കാൻ സാധിക്കുന്ന തരത്തിൽ സാധുവായത്. 2022ലെ ജാതിസെൻസസ് അനുസരിച്ച് 14.7 ശതമാനം ആളുകൾ മാത്രമാണ് 10താം തരം പാസായിട്ടുള്ളത് അതുകൊണ്ട് തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതും സാധ്യമല്ല. സ്ഥലത്തെ സ്ഥിരതാമസക്കാരാണ് തെളിയിക്കുന്ന രേഖകളും ജനങ്ങൾക്ക് സമർപ്പിക്കാമെന്ന് നിർദേശമുണ്ട്. എന്നാൽ അവ ലഭിക്കുന്നതിനുള്ള കാലതാമസവും ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകളുടെ എണ്ണവും വെല്ലുവിളിയാവുന്നു. പട്ടിക ജാതി വിഭാഗത്തിന് ഗ്രാമസഭകൾ നൽകുന്ന വനാവകാശ സർട്ടിഫിക്കറ്റുകളും ഈ 11 രേഖകളിൽ ഉൾപ്പെടുന്നു.
വോട്ടർമാർക്ക് ഈ രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കാൻ സാധിക്കാതെ വന്നാൽ അത് വെല്ലുവിളിയാവും. തിരഞ്ഞെടുപ്പ് കമ്മീഷന് ഇവർക്കെതിരെ നടപടി സ്വീകരിക്കാനും സാധിക്കും.