തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കിയ ശേഷം പുറത്തിറക്കിയ അന്തിമ പട്ടിക, ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പട്ടികയിൽ നിന്ന് വോട്ടർമാരെ ഒഴിവാക്കിയതിൻ്റെയും കൂട്ടിച്ചേർത്തതിൻ്റെയും കണക്കുകൾ ഇപ്പോഴും വ്യക്തമല്ല.
2025 ജൂൺ 24 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള പട്ടിക പരിശോധിക്കുമ്പോൾ ഏകദേശം 47 ലക്ഷം വോട്ടർമാർ പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയിലൂടെ ഒഴിവാക്കപ്പെട്ടതായി മനസ്സിലായി. ഈ കണക്കുകൾക്കപ്പുറം മറ്റ് വിശദാംശങ്ങളൊന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ചിട്ടില്ല.
എന്നാൽ ഇതിന് നേരെ വിപരീതമായ കാര്യങ്ങളാണ് ബിഹാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. 2009 മുതൽ 2025 ജനുവരി വരെ നടന്ന സാധാരണ ചുരുക്ക വോട്ടർ പട്ടികാ പരിഷ്കരണത്തിന് ശേഷം പോലും, വിശദവും വിവിധ ഫോർമാറ്റുകളിലുള്ളതുമായ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. പുറത്തുവിട്ട വിവരങ്ങളിലെ ഈ പ്രകടമായ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) സുതാര്യതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. കൂടാതെ, ഈ പ്രക്രിയ രാഷ്ട്രീയ പാർട്ടികൾക്കും, തിരഞ്ഞെടുപ്പ് നിരീക്ഷണ ഗ്രൂപ്പുകൾക്കുമിടയിൽ ആശങ്കകൾ വർദ്ധിപ്പിക്കുന്നു.
മുൻകാലങ്ങളിൽ വർഷം തോറും നടത്തിയിരുന്ന സാധാരണ ചുരുക്ക രൂപത്തിലുള്ള വോട്ടർ പട്ടികാ പരിഷ്കരണത്തിൽ പോലും, തിരഞ്ഞെടുപ്പ് കമ്മീഷൻ അത്യധികം വിശദമായ വിവരങ്ങൾ പുറത്തുവിടുന്ന രീതി പിന്തുടർന്നിരുന്നു എന്നാണ് ബിഹാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നത് . പൂർണ്ണമായ സുതാര്യതയും പൊതു പരിശോധനയും അനുവദിക്കുന്നതിനായി, വിവിധ ഫോർമാറ്റുകളിൽ ഈ ഡാറ്റ ലഭ്യമാക്കിയിരുന്നു. എട്ട് പ്രത്യേക ഫോർമാറ്റുകളിലായി, വോട്ടർ പട്ടികയിലെ മാറ്റങ്ങളെ തരംതിരിച്ചും, വർഷം തിരിച്ചുമുള്ള വിശദമായ ഡാറ്റാസെറ്റുകൾ പുറത്തുവിട്ടിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും പുരുഷ, സ്ത്രീ, ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണം പരിഷ്കരണത്തിന് മുൻപും ശേഷവുമുള്ള സമാഹരിച്ച ഡാറ്റ ഇതിൽ നൽകിയിട്ടുണ്ട്. 2025ലെ ജനസംഖ്യ, അന്തിമ പട്ടികയിലെ വോട്ടർമാർ, വോട്ടർമാരും ജനസംഖ്യയും തമ്മിലുള്ള അനുപാതം എന്നിവ ശതമാനത്തിൽ നൽകിയിട്ടുണ്ട്. വോട്ട് ചെയ്യാൻ യോഗ്യരായവരെ കണ്ടെത്താൻ ഈ ഡാറ്റ സഹായിക്കുന്നു. അനുപാതം കുറവാണെങ്കിൽ, യോഗ്യരായ മുഴുവൻ വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് അതിനർത്ഥം.
18-19, 20-29, 30-39 എന്നിങ്ങനെ 80+ വരെയുള്ള പ്രത്യേക പ്രായപരിധി സ്ലാബുകളായി വേർതിരിച്ച് നൽകിയിട്ടുണ്ട്. ഒരു മണ്ഡലത്തിലെ ജനസംഖ്യ അനുസരിച്ച് ഏത് പ്രായവിഭാഗവുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ഈ ഡാറ്റ ഏകദേശ ധാരണ നൽകുന്നു.
കൂട്ടിച്ചേർക്കലുകളുടെയും ഒഴിവാക്കലുകളുടെയും വിശദമായ വിവരങ്ങൾ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഫോർമാറ്റാണിത്. കരട് പട്ടിക പുറത്തിറക്കിയ ശേഷം ഫോം 6 പ്രകാരം ലഭിച്ച ക്ലെയിമുകളുടെ ആകെ എണ്ണം, അവസാന പ്രസിദ്ധീകരണത്തിന് ശേഷം മൊത്തം ഒഴിവാക്കലുകൾ, മരണം, സ്ഥലം മാറ്റം, കുടിയേറ്റം എന്നിവ കാരണം ഒഴിവാക്കിയവരുടെ എണ്ണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പോളിംഗ് സ്റ്റേഷന്റെ വിശദാംശങ്ങളിൽ ഈ ഫോർമാറ്റിൽ, നഗര, ഗ്രാമ പ്രദേശങ്ങളിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നു.
കേന്ദ്രസേന, സംസ്ഥാനങ്ങൾക്ക് പുറത്ത് നിയമിക്കപ്പെട്ട സംസ്ഥാന സായുധ സേന, വിദേശത്ത് നിയമിക്കപ്പെട്ട സർക്കാർ ജീവനക്കാർ എന്നിവരിൽ നിന്നുള്ള വോട്ടർമാരുടെ നിയോജക മണ്ഡലം തിരിച്ചുള്ള കണക്കുകൾ. ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്ന ധാരാളം ആളുകളുള്ള സംസ്ഥാനമാണ് ബിഹാർ. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ സമയത്ത്, പല വോട്ടർമാരെയും കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അവർ ബിഹാറിൽ നിന്ന് മാറി താമസിച്ചു എന്ന കാരണം കൊണ്ടാണ്.
ബിഹാർ ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ ഇപ്പോഴും ലഭ്യമായ ഈ ഫോർമാറ്റുകൾ സൂചിപ്പിക്കുന്നത്, 2009 മുതൽ സുതാര്യതയ്ക്കായി ഇത്രയും വിശദമായ വിവരങ്ങൾ പങ്കുവെക്കുന്ന രീതി കമ്മീഷൻ സ്വീകരിക്കുന്നുണ്ട് എന്നാണ്. അതുകൊണ്ട് തന്റെ നിലവിൽ പുതുക്കിയ പട്ടികയപം സമാനമായ ഫോർമാറ്റിൽ പങ്കുവെക്കേണ്ടതുണ്ട്. ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പേരുകളും അവരെ ഒഴിവാക്കിയതിനുള്ള കാരണങ്ങളും ഉൾപ്പെടുന്ന ഒരു പ്രത്യേക ഡാറ്റാസെറ്റും ഇതിൽ ഉൾപ്പെടുത്തണം.
content summary: If the voter list is transparent, why is the Election Commission withholding voter details in Bihar?