തീപിടുത്തം ഉണ്ടായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച 13 പേര്‍ മറ്റൊരു ട്രെയിന്‍ കയറി ദാരുണമായി കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ജാല്‍ഗാവിലാണ് ദുരന്തം.
മുംബൈയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയായി പചോറയ്ക്ക് സമീപത്തുള്ള മഹേജി-പര്‍ദാഡേ സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് സംഭവം. ലക്‌നൗവിനും മുംബൈയ്ക്കും ഇടയില്‍ ദിവസേന സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനായ ലക്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസ് ട്രെയിനില്‍ നിന്നുള്ളവരായിരുന്നു അപകടത്തിലേക്ക് ചാടിയത്. തീ പടര്‍ന്നെന്ന ആശങ്കയില്‍ യാത്രക്കാരിലാരോ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി. വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
തീ പടര്‍ന്നെന്ന വാര്‍ത്ത പരന്നതോടെ പുഷ്പക് ട്രെയിനിലെ യാത്രക്കാരില്‍ ചിലര്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഇവര്‍ പുറത്തിറങ്ങി നിന്നത് തൊട്ടടുത്ത ട്രാക്കില്‍ ആയിരുന്നു. ഈ സമയം അടുത്ത ട്രാക്കിലൂടെ വന്ന കര്‍ണാടക എക്‌സ്പ്രസിനു മുന്നിലേക്കായിരുന്നു ഇവര്‍ ചാടിയിറങ്ങി നിന്നത്. ബംഗളൂരുവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന കര്‍ണാടക എക്‌സ്പ്രസിന് അടിയില്‍ പെട്ട മനുഷ്യരെല്ലാം ചിന്നി ചിതറി പോവുകയായിരുന്നുവെന്നാണ് സെന്‍ട്രല്‍ റെയില്‍വേ വക്താവ് സ്വപ്‌നില്‍ നില അറിയിച്ചു. പുഷ്പക് എക്സ്പ്രസിന്റെ ഒരു കോച്ചിനുള്ളില്‍ ‘ഹോട്ട് ആക്സില്‍’ അല്ലെങ്കില്‍ ‘ബ്രേക്ക്-ബൈന്‍ഡിംഗ്’ (ജാമിംഗ്) കാരണം തീപ്പൊരി ഉണ്ടായി, ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരാവുകയായിരുന്നു എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ പ്രാഥമിക വിവരം, വക്താവ് പറയുന്നു. തീ പടര്‍ന്നെന്ന വാര്‍ത്ത കേട്ടതോടെ യാത്രക്കാര്‍ ചങ്ങല വലിച്ചു, അവരില്‍ ചിലര്‍ ട്രാക്കിലേക്ക് ചാടി. ഇതേ സമയം കര്‍ണാടക എക്സ്പ്രസ് ഇതിനോട് ചേര്‍ന്നുള്ള ട്രാക്കിലൂടെ കടന്നുപോകുകയായിരുന്നു. അപകടത്തെ കുറിച്ച് ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പിടിഐയോട് പ്രതികരിക്കവേ പറഞ്ഞു. കൊല്ലപ്പെട്ട 13 പേരില്‍ ഏഴ് പേരേ തിരിച്ചറിഞ്ഞിട്ടുണ്ട്. ശരീരഭാഗങ്ങള്‍ പലയിടത്തായി ചിതറി തെറിച്ചു പോയിരുന്നു. ഭയപ്പെടുത്തുന്ന ചിത്രങ്ങളാണ് അപകടസ്ഥലത്ത് നിന്നും കാണേണ്ടി വരുന്നത്. ട്രാക്കുകളില്‍ ശരീരഭാഗങ്ങളില്‍ ചിതറി കിടക്കുകയാണ്. പരിക്കേറ്റ മനുഷ്യര്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാഴ്ച്ചകളും ഹൃദയഭേദകമായിരുന്നു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ റെയില്‍വേ ട്രാക്കില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ വേദനിക്കുന്നുവെന്ന് മോദി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റ എല്ലാവരുടെയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും അധികൃതര്‍ നല്‍കും’ എന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പരിക്കേറ്റവര്‍ക്കുള്ള എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചിട്ടുണ്ട്. people were killed after a fire rumour on a train crossing Maharashtra
Content Summary; people were killed after a fire rumour on a train crossing Maharashtra