July 14, 2026 |
Share on

‘ജംങ്കൂക്ക്, എന്നെ കാണാൻ പുറത്തേക്ക് വരൂ’ ;ബിടിഎസ് താരത്തിന്റെ വീടിന് മുന്നിൽ ആക്രോശിച്ച് യുവതി

ലൈവ് സ്ട്രീമിം​ഗിൽ വാതിൽ പൊളിക്കാൻ
ശ്രമം

വ്യത്യസ്തമായ സം​ഗീത വിഭാ​ഗങ്ങളെ സമന്വയിപ്പിച്ച് സൃഷ്ടിച്ച് സം​ഗീതത്തിന്റെ പുതിയ രൂപമാണ് കെ പോപ്പ്. അതിർവരമ്പുകൾ ഭേദിച്ച് കെ പോപ്പ് ഇന്ത്യയിലെത്തിയിട്ട് അധിക കാലമായിട്ടില്ല. 2013ൽ രൂപം കൊണ്ട ബിടിഎസ് എന്ന‌ കൊറിയൻ ബാൻഡ് ഇന്ത്യയിൽ വേരൂന്നുന്നത് ഇങ്ങനെയാണ്. ബിടിഎസ് താരങ്ങൾക്ക് ലോകമെമ്പാടും ഒരു വലിയ കൂട്ടം ആരാധകരാണുള്ളത്.

ബിടിഎസ് അംഗമായ ജങ്കൂക്കിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ആരാധകർക്കിടയിൽ വർധിച്ചുവരികയാണ്. ഒരു സ്ത്രീ അദ്ദേഹത്തിന്റെ വീടിന് പുറത്ത് നിന്ന് ലൈവ് സ്ട്രീം ചെയ്യുകയും, നിർത്താതെ കോളിംഗ് ബെൽ അമർത്തുകയും, അദ്ദേഹത്തിന്റെ പേര് വിളിച്ച് ആക്രോശിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

ഈ അനിഷ്ട സംഭവം ആരാധകർക്കിടയിൽ രോഷം ആളിക്കത്തിക്കുകയും, അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് ടീമായ ബിഗ് ഹിറ്റ് മ്യൂസിക്ക് താരത്തിന്റെ സുരക്ഷ വർ​ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം അതിരുകടന്ന നടപടികൾ ആർട്ടിസ്റ്റിന്റെ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

സൈനിക സേവനം പൂർത്തിയാക്കി അദ്ദേഹം ജൂണിൽ വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം നിരവധി അതിക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സംഭവങ്ങൾ ആരാധകരെ ആശങ്കയിലാക്കുകയും മാനേജ്‌മെന്റ് ടീമിൽ നിന്ന് ശക്തമായ സംരക്ഷണ നടപടികൾ ആവശ്യപ്പെടുകയും ചെയ്യുന്നു.

നവംബർ 8നാണ് ഈ പോസ്റ്റ് ഓൺലൈനിൽ വൈറലായത്. താമസസ്ഥലത്ത് നിന്നുള്ള ഈ ലൈവ് സ്ട്രീമിൽ, സ്ത്രീ താരത്തിന്റെ വീടിന് പുറത്ത് നിൽക്കുകയും, നിർത്താതെ കോളിംഗ് ബെൽ അമർത്തുകയും, തന്നെ കാണാനായി പുറത്തുവരാൻ ഉറക്കെ വിളിച്ച് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്.

ലൈവ് സ്ട്രീം പോസ്റ്റ് ചെയ്തയാൾ, നേരത്തെയും താരത്തെ പിന്തുടർന്നിട്ടുള്ള വ്യക്തിയാണ് ഓൾകെപോപ്പ് റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവം ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇത്തരത്തിൽ അതിക്രമം നടത്തുന്നവർക്കെതിരെ മാനേജ്‌മെന്റ് ഏജൻസി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആരാധകർ ആവശ്യപ്പെടുന്നു. ജങ്കൂക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി പേർ ഓൺലൈനിൽ ആവശ്യമുയർത്തുകയും, പരാതി‌കൾ നൽകുകയും ചെയ്തു. അതിക്രമം നടത്തിയ വ്യക്തിയുടെ അക്കൗണ്ട് വ്യാപകമായി മാസ്-റിപ്പോർട്ട് ചെയ്യാനും ആരാധകരുടെ ഒരു കൂട്ടായ്മ ശ്രമിച്ചു, ഇത്തരം ഉള്ളടക്കം ഓൺലൈനിൽ പ്രചരിക്കുന്നത് തടയാനായിരുന്നു ഇത്. ജങ്കൂക്ക് സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ താമസസ്ഥലത്ത് വച്ച് പല തവണയായി മറ്റ് സുരക്ഷാ ലംഘനങ്ങളുമുണ്ടായിട്ടുണ്ട്.

ജൂൺ മാസത്തിൽ ജങ്കൂക്ക് സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തി മണിക്കൂറുകൾക്കകം, 30 വയസ്സുള്ള ഒരു സ്ത്രീ ഗായകന്റെ കെട്ടിടത്തിലേക്ക് അനധികൃത കോഡുകൾ ഉപയോഗിച്ച് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അധികൃതരുടെ പിടിയിലായി.

പിന്നീടൊരു തവണ അതിക്രമികൾ പാർക്കിംഗ് സ്ഥലത്തിലൂടെ വീടിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. എങ്കിലും, സമീപത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ കൃത്യ സമയത്ത് ഇവരെ കണ്ടെത്തുകയും തടയുകയും ചെയ്തു. ​ഗായകന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഇത്തരം സംഭവങ്ങൾ ഉയർത്തുന്നത്.

content summary: Jungkook, come out and see me, Woman livestreams herself shouting outside BTS star’s home and attempting to break down his door

Leave a Reply

Your email address will not be published. Required fields are marked *

×