July 24, 2026 |
Share on

ബലാല്‍സംഗം ചെയ്ത ആളിന്റെ അഞ്ചുവയസുകാരന്‍ മകനെ കൊന്ന് പെണ്‍കുട്ടിയുടെ പ്രതികാരം

അഴിമുഖം പ്രതിനിധി ബലാല്‍സംഗം ചെയ്ത ആളുടെ അഞ്ചുവയസുകാരനായ മകന്റെ തലയറുത്ത് 13 വയസ്സുകാരി പ്രതികാരം ചെയ്തു. യുപിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പര അരങ്ങേറിയത്. വീടിന് പുറത്ത് കളിച്ചു കൊണ്ടു നിന്ന അഞ്ചുവയസുകാരന്‍ അമിതിനെ പെണ്‍കുട്ടി തന്ത്രത്തില്‍ ഒഴിഞ്ഞ ഇടത്തേക്ക് കൂട്ടി കൊണ്ടു പോയശേഷം തലയറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തെ കല്ലു കൊണ്ടിടിക്കുകയും പോളിത്തീന്‍ കവര്‍ കൊണ്ട് പൊതിഞ്ഞശേഷം കത്തിക്കുകയും ചെയ്തു. പട്ടികള്‍ മൃതദേഹം കടിച്ചു വലിച്ചു കൊണ്ട് വന്നപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്. പെണ്‍കുട്ടിക്ക് ഒപ്പമാണ് അവസാനമായി […]

അഴിമുഖം പ്രതിനിധി

ബലാല്‍സംഗം ചെയ്ത ആളുടെ അഞ്ചുവയസുകാരനായ മകന്റെ തലയറുത്ത് 13 വയസ്സുകാരി പ്രതികാരം ചെയ്തു. യുപിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പര അരങ്ങേറിയത്. വീടിന് പുറത്ത് കളിച്ചു കൊണ്ടു നിന്ന അഞ്ചുവയസുകാരന്‍ അമിതിനെ പെണ്‍കുട്ടി തന്ത്രത്തില്‍ ഒഴിഞ്ഞ ഇടത്തേക്ക് കൂട്ടി കൊണ്ടു പോയശേഷം തലയറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തെ കല്ലു കൊണ്ടിടിക്കുകയും പോളിത്തീന്‍ കവര്‍ കൊണ്ട് പൊതിഞ്ഞശേഷം കത്തിക്കുകയും ചെയ്തു. പട്ടികള്‍ മൃതദേഹം കടിച്ചു വലിച്ചു കൊണ്ട് വന്നപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്. പെണ്‍കുട്ടിക്ക് ഒപ്പമാണ് അവസാനമായി അമിതിനെ കണ്ടതെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. അമിതിന്റെ പിതാവ് റിങ്കു മയക്കുമരുന്ന് നല്‍കിയ ശേഷം ബലാല്‍സംഗം ചെയ്തതിന് പകരം വീട്ടാനാണ് അഞ്ചുവയസുകാരനെ കൊലപ്പെടുത്തിയത് എന്ന് പെണ്‍കുട്ടി ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് റിങ്കുവിനെതിരെ പരാതി നല്‍കി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×