February 14, 2025 |

151 എംപിമാരും എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപെട്ടവർ; മുന്നിൽ ബിജെപി

സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിൽ പശ്ചിമ ബംഗാൾ.

151 സിറ്റിംഗ് എംപിമാരും എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുള്ളതായി പുതിയ റിപ്പോർട്ട്. ഭാരതീയ ജനതാ പാർട്ടിയിലുള്ള നിയമസഭാംഗങ്ങൾക്കെതിരെയാണ് ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട് ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങളുടെ കണക്ക് എടുത്ത് നോക്കിയാൽ പശ്ചിമ ബംഗാൾ ആണ് മുന്നിൽ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) ന്യൂ ഇലക്ഷൻ വാച്ചും (ന്യൂ) ഓഗസ്റ്റ് 21 ന് പുറത്തിറക്കിയ റിപ്പോർട്ട്, കഴിഞ്ഞ അഞ്ച് വർഷമായി നിലവിലെ എംപിമാരുടെയും എംഎൽഎമാരുടെയും 4,809 തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ 4,693 എണ്ണം പഠന വിധേയമാക്കിയിരുന്നു. ഇതിൽ 776 സിറ്റിംഗ് എംപിമാരിൽ 755 പേരും 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 4,033 സിറ്റിംഗ് എംഎൽഎമാരിൽ 3,938 പേരും ഉൾപ്പെടുന്നു. 151 MPs/MLAs Face Charges of Crimes Against Women

പാർട്ടികളിൽ ഏറ്റവും കൂടുതൽ എംപിമാരും എംഎൽഎമാരും ഉള്ളത് ബിജെപിക്കാണ്, 54 പേരാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കേസുകളിലും ഏർപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് 23, തെലുങ്ക് ദേശം പാർട്ടി (ടിഡിപി) 17 എന്നിങ്ങനെയാണ് മറ്റു പാർട്ടിയുടെ കണക്കുകൾ. സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ കേസിൽ ഉൾപ്പെട്ട എംപിമാരും എംഎൽഎമാരും ഉള്ളത് പശ്ചിമ ബംഗാളിലാണ്.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 151 പേരിൽ 16 പേരും ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇതിൽ രണ്ട് പേർ എംപിമാരും 14 പേർ എംഎൽഎമാരുമാണ്. അഞ്ച് പേർ വീതം ബലാത്സംഗക്കേസുകളുള്ള ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങൾ ബിജെപിയിലും കോൺഗ്രസിലുമാണുള്ളത്. സംസ്ഥാനങ്ങളുടെ കണക്ക് എടുക്കുകയാണെങ്കിൽ ബലാത്സംഗക്കേസുകളുള്ള ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ളത് മധ്യപ്രദേശിലും പശ്ചിമ ബംഗാളിലുമാണ്.

2009 മുതൽ ക്രിമിനൽ കേസുകളുള്ള എംപിമാരുടെ എണ്ണത്തിൽ 124% വർദ്ധനവ്

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം, സാമ്പത്തികം, വിദ്യാഭ്യാസം, ലിംഗഭേദം, മറ്റ് വിശദാംശങ്ങൾ എന്നിവ വിശകലനം ചെയ്യുന്ന എഡിആർ, ന്യൂ ഇലക്ഷൻ വാച്ചും ഓഗസ്റ്റ് 21 ബുധനാഴ്ച പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിൽ 2009 മുതൽ ഗുരുതരമായ ക്രിമിനൽ കേസുകളുള്ള എംപിമാരുടെ എണ്ണത്തിൽ 124% വർദ്ധനവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളിൽ 31% (170) പേരും ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതായും റിപ്പോർട്ട് പറയുന്നു.

18-ാം ലോക്‌സഭയിൽ, ക്രിമിനൽ കേസുകളുള്ള പ്രഖ്യാപിത എംപിമാരിൽ ഏറ്റവും കൂടുതൽ എംപിമാരുള്ളത് ബിജെപിക്കാണ്, വിജയിച്ച 240 സ്ഥാനാർത്ഥികളിൽ 94 പേരും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ്. 49 പേരുമായി കോൺഗ്രസും, 21 പേരുമായി സമാജ്‌വാദി പാർട്ടിയും തൊട്ടുപിന്നിലുണ്ട്. 2014-ൽ, കണക്കുകൾ പ്രകാരം ചെയ്ത 542 എംപിമാരിൽ 112 പേർക്കും ( 21% ) ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്. 2009-ൽ, ലെ റിപ്പോർട്ടുകൾ പ്രകാരം ചെയ്ത 543 എംപിമാരിൽ 76 പേർക്കും ( 14% ) ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപെട്ടിട്ടുണ്ട്.

ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികൾക്ക് 15.3% വിജയസാധ്യതയുള്ളതായും ഏർപ്പെടാത്തവർക്ക് റെക്കോർഡുള്ളവർക്ക് ഇത് 4.4% മാത്രമാണെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

 

content summary; 151 MPs/MLAs Face Charges of Crimes Against Women, BJP Highest Among Parties, West Bengal in States l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l

×