May 22, 2025 |
Share on

കോവിഡ് ഒന്നാം തരം​ഗത്തിലെ രോ​ഗ ബാധിതർക്ക് ഹ‍‍ൃദയാഘാത സാധ്യത കൂടുതൽ

അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ സഹായത്തോടെ ആർട്ടിരിയോസ്ക്ലെറോസിസ്, ത്രോംബോസിസ്, വാസ്കുലർ ബയോളജി ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ.

കൊവിഡിന്റെ ഒന്നാം തരം​ഗത്തിൽ അസുഖം ബാധിച്ച, വാക്സിൻ എടുക്കാത്ത ആളുകളിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യതയേറെയെന്ന് പഠനങ്ങൾ പറയുന്നു. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ സഹായത്തോടെ ആർട്ടിരിയോസ്ക്ലെറോസിസ്, ത്രോംബോസിസ്, വാസ്കുലർ ബയോളജി ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. കൊവിഡ് 19 രോ​ഗം മൂർച്ഛിച്ച് ആശുപത്രിയിലായവരിൽ ഇതിനുള്ള സാധ്യത 4 മടങ്ങ് അധികമാണെന്നും റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നു. covid affected people may lead to heart attack

ഡയബറ്റിസ് ടൈപ്പ് 2 -ന് സമാനമായ ഹൃദയാഘാത സാധ്യതകളാണ് കോവിഡ് രോ​ഗികളിലുമുണ്ടാകുക എന്നാണ് പഠനത്തിൻ്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ.ഹൂമാൻ അല്ലായി ചൂണ്ടിക്കാണിക്കുന്നത്. 2010 മുതൽ 2019 വരെയുെള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഹൃദയാഘാത നിരക്കുകൾ കുറഞ്ഞ് വരുന്നതായി കാണാം. എന്നാൽ 2020 മുതൽ 2022 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇതിൽ ഉയർച്ച ഉണ്ടായിട്ടുണ്ട്. ഈ കാലയളവിൽ ഹൃദയാഘാത നിരക്കുകൾ വർദ്ധിച്ചതായി കാണാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ രക്ത​ഗ്രൂപ്പുകളായ എ, ബി, എബി തുടങ്ങിയ ​ഗ്രൂപ്പുകാർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒ രക്ത​ഗ്രൂപ്പുള്ളവരിൽ ഹൃദയാഘാത സാധ്യത കുറവാണ്. covid affected people may lead to heart attack

യുകെ ബയോബാങ്കിലെ 10,000 ആളുകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചപ്പോൾ 40 മുതൽ 69 വരെ പ്രായമുള്ള രോഗിളാണ് അസുഖത്തിന് സാധ്യത കൂടുതലെന്നും റിപ്പോർട്ട് പറയുന്നു. രോ​ഗ ബാധയുണ്ടായതിന് ശേഷം ഉയർന്ന അപകടസാധ്യത മൂന്ന് വർഷം വരെ നീണ്ടുനിൽക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ട് പറയുന്നു. എന്നാൽ കാലക്രമേണ വാക്സിന്റെ പ്രതിരോധ ശേഷി കുറഞ്ഞ് വരാൻ സാധ്യതയുണ്ട്. അതിനാൽ ബൂസ്റ്റർ വാക്സിനുകൾ എടുത്താൽ ഇതിനെ മറികടക്കാൻ കഴിഞ്ഞേക്കാമെന്നാണ് ഡോ. ഹൂമാൻ വ്യക്തമാക്കുന്നത്. അതിനായി കൃത്യമായ പരിശോധനകൾ നടത്തി രോ​ഗലക്ഷണങ്ങളേ മുൻ കൂട്ടി കണ്ടെത്താമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

content summary; 1st wave covid affected people may lead to heart attack

Leave a Reply

Your email address will not be published. Required fields are marked *

×