June 06, 2026 |
Avatar
Share on

മൂന്നാം 20-20; ഓസീസിനെതിരെ ഇന്ത്യക്ക് 198 റൺസ് വിജയലക്ഷ്യം

അഴിമുഖം പ്രതിനിധി ആസ്ട്രേലിയക്കെതിരായ മൂന്നാം 20-20യിൽ ഇന്ത്യക്ക് 198 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍  നിശ്ചിത 20 ഓവറിൽ197 റൺസെടുത്തു. ഷെയ്ൻ വാട്സൺ സെഞ്ച്വറിയെടുത്തു. 71 പന്തിൽ 124 റൺസാണ് വാട്സൺ നേടിയത്. 10 ഫോറും നാല് സിക്സറും അടങ്ങുന്നതാണ് വാട്സൻെറ ഇന്നിങ്സ്. വാട്സനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്ത ഉസ്മാൻ ഖവാജ ആറ് പന്തിൽ 10 റൺസെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ഷോൺ മാർഷും (9), വെടിക്കെട്ട് വീരൻ ഗ്ലെൻ മാക്സ് […]

അഴിമുഖം പ്രതിനിധി

ആസ്ട്രേലിയക്കെതിരായ മൂന്നാം 20-20യിൽ ഇന്ത്യക്ക് 198 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍  നിശ്ചിത 20 ഓവറിൽ197 റൺസെടുത്തു. ഷെയ്ൻ വാട്സൺ സെഞ്ച്വറിയെടുത്തു. 71 പന്തിൽ 124 റൺസാണ് വാട്സൺ നേടിയത്. 10 ഫോറും നാല് സിക്സറും അടങ്ങുന്നതാണ് വാട്സൻെറ ഇന്നിങ്സ്. വാട്സനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്ത ഉസ്മാൻ ഖവാജ ആറ് പന്തിൽ 10 റൺസെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ഷോൺ മാർഷും (9), വെടിക്കെട്ട് വീരൻ ഗ്ലെൻ മാക്സ് വെല്ലും (3) പിടിച്ചുനില്‍ക്കാനാവാതെ മടങ്ങുകയായിരുന്നു. ഇവര്‍ക്കു ശേഷമെത്തിയ ട്രാവിസ് ഹെഡാണ് ക്രീസില്‍ കുറച്ചു നേരമെങ്കിലും ഉറച്ചു നിന്നത്. ഹെഡ് 19 പന്തിൽ 26 റൺസെടുത്തു. ഇന്ത്യയുടെ ആറ് ബൗളർമാരിൽ അഞ്ച് പേരും ഒരോ വിക്കറ്റ് വീതം നേടി.ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ ഇതിനകം തന്നെ ട്വൻറി20 പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

×