തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ പ്രകടമാക്കിക്കൊണ്ട്, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഭരണകക്ഷിയായ ഡി.എം.കെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഡി.എം.കെ അനുകൂല തരംഗമുണ്ടാകുമെന്ന് എക്സിറ്റ് പോൾ റിപ്പോർട്ടുകൾ പ്രവചിച്ചിരുന്നെങ്കിലും, ഫലസൂചനകൾ പുറത്തുവന്നപ്പോൾ വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം കരുത്തുറ്റ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
98 സീറ്റുകളിൽ ടി.വി.കെ മുന്നിട്ടുനിൽക്കുമ്പോൾ, 71 സീറ്റുകളുമായി എ.ഡി.എം.കെ രണ്ടാം സ്ഥാനത്തുണ്ട്. എന്നാൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ 64 സീറ്റുകളിൽ മാത്രമൊതുങ്ങി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അസാധാരണമായ ഈ രാഷ്ട്രീയ മാറ്റം ഭരണവിരുദ്ധ തരംഗത്തിന്റെ പ്രതിഫലനമാണോ അതോ എം.ജി.ആറിന് ശേഷം തമിഴ് മണ്ണിൽ വിജയ് എന്ന സൂപ്പർതാരത്തിന്റെ വ്യക്തിപ്രഭാവം ഉണ്ടാക്കിയ സ്വാധീനമാണോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.