ഇന്നുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ വര്‍ഷമായിരിക്കും 2024 എന്ന് പഠനങ്ങള്‍ പറയുന്നു. വ്യാവസായികവല്‍ക്കരണത്തിന് മുമ്പുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് താപനില മാത്രമാണ് ഇപ്പോള്‍ കുറവുള്ളത്, ഇത് ആഗോള താപനില റെക്കോര്‍ഡിലെ ഒരു വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു. കാലാവസ്ഥാ ഡാറ്റ ട്രാക്ക് ചെയ്യുന്ന യൂറോപ്യന്‍ ഏജന്‍സിയായ കോപ്പര്‍നിക്കസില്‍ നിന്നാണ് ഈ വിവരം പുറത്ത് വന്നത്. 2024ലെ ഒക്‌ടോബര്‍ എക്കാലത്തെയും ചൂട് കൂടിയ രണ്ടാമത്തെ ഒക്‌ടോബര്‍ മാസമാണെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 almost certain to be warmest year
2024 നവംബര്‍ 11ന് അസര്‍ബൈജാനിലെ ബാക്കുവില്‍ യുഎന്‍ കാലാവസ്ഥാ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനം. ഈ സമ്മേളനത്തില്‍, ലോക നേതാക്കള്‍ കാലാവസ്ഥാ വ്യത്യാനം ചെറുക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്യും. 2025 മുതല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് പണം നല്‍കാന്‍ സമ്പന്ന രാജ്യങ്ങള്‍ സമ്മതിക്കുമെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.
2024ലെ 10 മാസങ്ങള്‍ പിന്നിടുമ്പോള്‍ ഈ വര്‍ഷം എക്കാലത്തെയും ചൂട് കൂടിയ വര്‍ഷമാകുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് കോപ്പര്‍നിക്കസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ സാമന്ത ബര്‍ഗെസ് പറയുന്നു. വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള നിലയേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലുള്ള താപനിലയുള്ള ആദ്യ വര്‍ഷമാണിത് (ഫാക്ടറികളും കാറുകളും ധാരാളം ഹരിതഗൃഹ വാതകങ്ങള്‍ വായുവിലേക്ക് പരടര്‍ത്താന്‍ തുടങ്ങിയ സമയം). ഈ താപനില വര്‍ദ്ധനവ് ഒരു സുപ്രധാന പ്രശ്‌നമാണ്, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ശക്തമായ പ്രവര്‍ത്തനങ്ങളുടെ അടിയന്തിര ആവശ്യകതയെ ഇത് എടുത്തുകാണിക്കുന്നു.
എന്തുകൊണ്ടാണ് ഈ മാറ്റങ്ങളുണ്ടാകുന്നത്?
1900ന് മുമ്പുള്ള സമയത്തെ അപേക്ഷിച്ച് ഭൂമിയുടെ ശരാശരി താപനില 1.2 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചിട്ടുണ്ട്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍ തുടങ്ങിയ വാതകങ്ങള്‍ പുറത്തുവിടുന്ന ഫോസില്‍ ഇന്ധനങ്ങള്‍ (കല്‍ക്കരി, എണ്ണ, വാതകം) കത്തിക്കുന്നത് പോലെയുള്ള മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ് ഈ ചൂട് കൂടലിന് കാരണം. ഈ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ ചൂട് പിടിക്കുന്നു, ഇത് ഭൂമിയെ മൊത്തത്തില്‍ ചൂടാക്കുന്നു.
ഈ താപനില വര്‍ദ്ധനവ് ലോകമെമ്പാടും നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വരള്‍ച്ചയും കാട്ടുതീയും വെള്ളപ്പൊക്കവും മറ്റ് തീവ്ര പ്രകൃതിക്ഷോഭങ്ങളുമെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
2024ലെ ചൂട്
2024ലെ ആദ്യത്തെ 10 മാസങ്ങള്‍ ഏറ്റവും ചൂടേറിയതായിരുന്നു. ആഗോള താപനില 1991 മുതല്‍ 2020 വരെയുള്ള ശരാശരിയേക്കാള്‍ 0.71 ഡിഗ്രി സെല്‍ഷ്യസ് കൂടിയിട്ടുണ്ട്. 2024 ലെ അവസാന താപനില വ്യാവസായികവല്‍ക്കരണത്തിന് മുമ്പുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായിരിക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഇത് വരും കാലത്തെ എങ്ങനെ ബാധിക്കും?
2015ല്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ആഗോള താപനില വ്യവസായവത്കരണത്തിന് മുമ്പുള്ള നിലയേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള ആഗോള പദ്ധതിയായ പാരീസ് ഉടമ്പടിയുടെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍, 2024ല്‍, താപനില ഇതിനെക്കാള്‍ കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങള്‍ തടയുക എന്നതായിരുന്നു കരാറിന്റെ ലക്ഷ്യം, എന്നാല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല എന്ന് വ്യക്തമാക്കുകയാണ് പഠനങ്ങള്‍.
ലോകമെമ്പാടും കാലാവസ്ഥാ വ്യത്യാനത്തിന്റെ സ്വാധീനം
കോപ്പര്‍നിക്കസിന്റെ അഭിപ്രായത്തില്‍, ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും റെക്കോര്‍ഡ് ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. യൂറോപ്പ്, വടക്കന്‍ കാനഡ, മധ്യ-പടിഞ്ഞാറന്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ താപനില സാധാരണയേക്കാള്‍ വളരെ കൂടുതലാണ്. വടക്കന്‍ ടിബറ്റ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും വളരെ ചൂടേറിയ കാലാവസ്ഥയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍, 1901ല്‍ റെക്കോര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഒക്ടോബറാണ് 2024 ഒക്‌ടോബര്‍, സാധാരണ താപനിലയില്‍ ശരാശരി 1.23 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. 2024 നവംബറില്‍ പതിവിലും ചൂട് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇനിയെന്ത്?
2024 നവംബറില്‍ ആരംഭിക്കുന്ന യുഎന്‍ കാലാവസ്ഥാ സമ്മേളനം ഒരു സുപ്രധാന യോഗമായിരിക്കും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പല രാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കള്‍ ഒത്തുകൂടും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് സമ്പന്ന രാജ്യങ്ങള്‍ പണം നല്‍കുന്നതിനെ പറ്റി പ്രധാനമായും ചര്‍ച്ച ചെയ്യും. ആവശ്യമുള്ള രാജ്യങ്ങളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും അവരുടെ കമ്മ്യൂണിറ്റികളെ സംരക്ഷിക്കാനും മാറുന്ന കാലാവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാനും ഈ പണം സഹായിക്കും.
2024 ആഗോള കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വര്‍ഷമാണ്. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള താപനിലയില്‍ നിന്ന് 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ആഗോളതാപനം പരിമിതപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നവരെ സഹായിക്കാനും ശക്തമായ നടപടികള്‍ കൈക്കൊള്ളാനുള്ള എല്ലാ മുന്‍കരുചലുകളുമെടുക്കുകയാണ് ലോക രാജ്യങ്ങള്‍. 2024 almost certain to be warmest year
content summary; 2024 almost certain to be warmest year and first above 15 degree celsius european climate agency