June 13, 2026 |
Share on

വിവാദ ചുംബനം പുനസൃഷ്ടിച്ച് ബ്രോഡിയും ബെറിയും

ഓസ്‌കറില്‍ അവിസ്മരണീയ നിമിഷം

97ാമത് ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങില്‍ അവിസ്മരണീയ നിമിഷങ്ങള്‍ അരങ്ങേറിയ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്റര്‍ മറ്റൊരു സംഭവത്തിനും സാക്ഷ്യംവഹിച്ചു. ബ്രൂട്ടലിസ്റ്റിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഏഡ്രിയന്‍ ബ്രോഡിയുടേയും നടി ഹാലെ ബെറിയുടേയും ചുംബനമായിരുന്നു അത്. റെഡ്കാര്‍പ്പറ്റില്‍ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരുന്ന ഏഡ്രിയന്‍ ബ്രോഡിയെ സില്‍വര്‍ ഗൗണ്‍ ധരിച്ചെത്തിയ ബെറി അപ്രതീക്ഷിതമായെത്തി ചുംബിക്കുകയായിരുന്നു. ബ്രോഡിയുടേയും ബെറിയുടേയും പ്രവൃത്തി കണ്ട് ജനങ്ങള്‍ കൈയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു. ബ്രോഡിയുടെ കാമുകിയായ ജോര്‍ജിയ ചാപ്മാനും സദസിനൊപ്പം ആര്‍പ്പുവിളികളില്‍ പങ്കാളിയായി.

2003ലെ റെഡ്കാര്‍പറ്റില്‍ കോളിളക്കം സൃഷ്ടിച്ച വിവാദ ചുംബനം താരങ്ങള്‍ വീണ്ടും പുനസൃഷ്ടിക്കുകയായിരുന്നു. 2003ല്‍ ദ പിയാനിസ്റ്റ് എന്ന ചിത്രത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ ബ്രോഡി ഹാലി ബെറിയെ ചുംബിച്ചത് അന്ന് ആരാധകരെ അമ്പരപ്പിച്ചിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ഏഡ്രിയന്‍ ബ്രോഡി 2003ലെ പുരസ്‌കാര പ്രഖ്യാപന ചടങ്ങിലെ അവതാരകയായ ബെറിയെ ചുംബിച്ചത്. സംഭവം അന്ന് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

ഏഡ്രിയന്‍ ബ്രോഡിക്കും തനിക്കും അതൊരു നരക തുല്യമായ രാത്രിയായിരുന്നു. എന്നാല്‍ അന്ന് തനിക്ക് നല്‍കിയ ചുംബനത്തിനുള്ള പ്രതികാരമാണ് 97ാമത് ഓസ്‌കര്‍ ചടങ്ങില്‍ താന്‍ തിരികെ നല്‍കിയിരിക്കുന്നതെന്ന് ഹാലെ ബെറി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

22 വര്‍ഷത്തിന് ശേഷത്തെ പുനസംഗമം എന്ന അടികുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്. രണ്ടാം തവണയാണ് ഏഡ്രിയന്‍ ബ്രോഡിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്.

നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറയാണ് ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങില്‍ തിളങ്ങി നില്‍ക്കുന്നത്. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന പുരസ്‌കാരങ്ങളാണ് അനോറ സ്വന്തമാക്കിയത്. മൈക്കി മാഡിസന്‍ ആണ് മികച്ച നടി. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു ഓസ്‌കര്‍ നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറന്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍.

42കാരനായ കീരണ്‍ ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രശസ്തനായ താരമാണ് കീരണ്‍. ‘എമിലിയ പെരസി’ലൂടെ സോയി സല്‍ദാന മികച്ച സഹനടിയായി. ‘ഫ്ളോ’ ആണ് മികച്ച അനിമേറ്റഡ് ചിത്രം. Brody and berry’s red carpet kiss

Content Summary: 2025 Oscar; Halle berry and Adrien Brody recreated their red carpet kiss

2025 Oscar Halle berry Adrien Brody 

Leave a Reply

Your email address will not be published. Required fields are marked *

×