കഴിഞ്ഞ മാസം അവസാനമാണ് കിഴക്കൻ ലഡാക്കിലെ ഷിയോക് നദിയിൽ അഞ്ചു സൈനികർ മുങ്ങിമരിച്ചുവെന്ന ദാരുണമായ വാർത്ത പുറത്തുവരുന്നത്. എന്നാൽ മരണത്തിന് കീഴ്ടങ്ങും മുൻപ് ഒഴുകുന്ന വെള്ളത്തിൽ മണിക്കൂറുകൾ അതിജീവിക്കാൻ ശ്രമിച്ചുവെന്നാണ് വിവരം. അപടത്തിനു പിന്നിലെ കാരണങ്ങൾ വിശകലം ചെയ്യാനായി നടത്തിയ കോർട്ട് ഓഫ് എൻക്വയറിയിലാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഒഴുകിപ്പോകുന്നതിന് മുമ്പ് ആറ് മണിക്കൂറോളം അഞ്ചു പേരും പിടിച്ചു നിന്നെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചത്. ജൂൺ 20 ന് അത്യാവശ്യ ഘട്ടങ്ങളിലെ നീക്കം ചലിക്കുന്നതിന് വേണ്ടി പരിശീലനത്തിനിടെ, ആർമി സൈനികർ 13,000 അടിയിലധികം ഉയരമുള്ള പർവതപ്രദേശത്ത് റഷ്യൻ ടി -72 ടാങ്കിൽ നദി മുറിച്ചുകടക്കുകയായിരുന്നു.
അപ്രതീക്ഷമായി ജലനിരപ്പ് ഉയർന്നതോടെ ടാങ്ക് നദിയിൽ കുടുങ്ങി. അവരുടെ ടാങ്ക് വെള്ളത്തിൽ മുങ്ങിയപ്പോൾ, രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ അഞ്ച് സൈനികർ ഏകദേശം ആറ് മണിക്കൂറോളം അതിന് മുകളിൽ പിടിച്ചു നിന്നു. ഒടുവിൽ, നദിയിലെ കുത്തൊഴുക്കിൽ ടാങ്ക് ഒലിച്ചുപോകുകയായിരുന്നു. ജൂൺ 29 ന് ലേയിൽ ആസ്ഥാനമായുള്ള സൈന്യം ഒരു പ്രസ്താവനയിൽ, ടാങ്ക് ക്രൂ സൈനിക പരിശീലനത്തിന് ശേഷം മടങ്ങുമ്പോഴാണ് സംഭവമുണ്ടായതെന്ന് വിശദീകരിച്ചു. കിഴക്കൻ ലഡാക്കിലെ സാസർ ബ്രംഗ്‌സയ്ക്ക് സമീപം ഷിയോക് നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനാൽ ഒരു സൈനിക ടാങ്ക് കുടുങ്ങിയതായാണ് അവർ പറയുന്നത്. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും കനത്ത ജലപ്രവാഹം കാരണം രക്ഷാപ്രവർത്തനം വിജയിക്കാനായില്ല, അഞ്ച് ടാങ്ക് ജീവനക്കാരുടെ ജീവൻ നഷ്ടപ്പെട്ടതായി സൈന്യം അറിയിച്ചു.
സംഭവത്തിൻ്റെ വിശദാംശങ്ങൾ നൽകിക്കൊണ്ട് വൃത്തങ്ങൾ പറഞ്ഞു
” ബിഎയുടി (boat assault universal type) എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ബോട്ടുകൾ സൈന്യത്തിന് സ്റ്റാൻഡ്ബൈയിൽ ഉണ്ടായിരുന്നു. ടാങ്ക് സൈനികരെ രക്ഷിക്കാൻ അത്തരത്തിലുള്ള ഒരു ബിഎയുടി സ്ഥലത്തെത്തിയിരുന്നു. പക്ഷേ അത് അതിവേഗം ഒഴുകുന്ന നദിയിൽ മറിഞ്ഞു, രക്ഷാസംഘം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ടാങ്കുകൾക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കാനും നീങ്ങാനും കഴിയും. അഭ്യാസത്തിൻ്റെ ഭാഗമായി രാത്രിയിൽ ഒരു കൂട്ടം ടാങ്കുകൾ അതിവേഗം ഒഴുകുന്ന ഷിയോക് നദി മുറിച്ചുകടക്കുകയായിരുന്നു. സംഘത്തിൻ്റെ അവസാന ടാങ്കിലായിരുന്നു അഞ്ച് സൈനികർ. കിഴക്കൻ ലഡാക്കിൽ, സിന്ധു നദിയും അതിൻ്റെ ചില പോഷകനദികളും ടാങ്കുകൾക്ക് സുരക്ഷിതമായി കടക്കാൻ കഴിയുന്ന പ്രത്യേക സ്ഥലങ്ങൾ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
റിമോ കാംഗ്രി ഹിമാനിയുടെ കിഴക്കൻ ഭാഗത്ത് സിന്ധു നദിയിൽ ചേരുന്ന ഒരു അരുവി അതിവേഗം ഒഴുകുന്നുണ്ട്. അടുത്തിടെ, മഞ്ഞ് ഉരുകിയതോടെ ജലനിരപ്പ് ഉയർന്നു. ഈ പ്രദേശത്ത് മരങ്ങളില്ലാത്തതു മൂലം,= വെള്ളം നേരിട്ട് താഴ്‌വരയിലെ നദിയിലേക്കാണ് ഒഴുകി എത്തുക. വളരെ വിശാലമായ നദി, ഏകദേശം 60-70 മീറ്റർ ഉണ്ട്. ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയ അഞ്ചുപേർക്കും രക്ഷാപ്രവർത്തകർക്കും ഇത്രയും വേഗത്തിൽ ഒഴുകുന്ന വെള്ളത്തിൽ നീന്തൽ അസാധ്യമായിരുന്നു.
Content summary; 5 jawans held on to tank for six hours’ before drowning in Ladakh