ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് വന്‍ പിന്തുണ പ്രഖ്യാപിച്ച്, കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ട രാജിവച്ചു. ഒരു ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം ആരംഭിച്ചത്, ഇതിന് പിന്തുണയുമായി എത്തിയ സീനിയര്‍ ഡോക്ടര്‍മാര്‍ രാജിവക്കുകയായിരുന്നു. senior doctors resign to support juniors.
50 മുതിര്‍ന്ന ഡോക്ടര്‍മാര്‍ രാജി സമര്‍പ്പിച്ചതിന് പ്രതികരണമായി വിദ്യാര്‍ത്ഥികള്‍ കൈയ്യടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. senior doctors resign to support juniors.
കാമ്പസില്‍ ജനാധിപത്യം ഉറപ്പാക്കുന്നതിനും, രോഗീ സൗഹൃദ അന്തരീക്ഷമുണ്ടാകുന്നതിനും, അഴിമതി ആരോപിക്കപ്പെട്ട സിന്‍ഡിക്കേറ്റിനെതിരെയും, തങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി ലഭിക്കണമെന്ന് ആവശ്യമുന്നയിച്ചുമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും കേന്ദ്രീകൃത റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുക, ഒഴിവുള്ള കിടക്കകള്‍ക്ക് പ്രത്യേക നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓണ്‍കോള്‍ റൂമുകള്‍, ശുചിമുറികള്‍ എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ മറ്റ് ആവശ്യങ്ങള്‍. ആശുപത്രികളില്‍ പോലീസ് സംരക്ഷണം വര്‍ധിപ്പിക്കുക, സ്ഥിരം വനിതാ പോലീസുകാരെ നിയമിക്കുക, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഒഴിവുകള്‍ വേഗത്തില്‍ നികത്തുക എന്നിവയും അവരുടെ മറ്റ് ആവശ്യങ്ങളാണ്.
‘ആരോഗ്യ മേഖലയില്‍ ഉണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കാനും, അവര്‍ക്ക് സമാധാനവും സുരക്ഷിതവുമായ തൊഴിലിടം ഉറപ്പാക്കാനും അധികാരികള്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല.’ ഇതാണ് കൂട്ട രാജി ഉണ്ടാകാനുള്ള കാരണം.
ഇന്ന് പുലര്‍ച്ചെ പതിനഞ്ചോളം മുതിര്‍ന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ ജൂനിയര്‍മാരോടൊപ്പം, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരാഹാര സമരത്തില്‍ പങ്കെടുത്തിരുന്നു.
കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ നടക്കുന്നതിനിടയിലാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകളുടെ 90 ശതമാനവും അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി മനോജ് പന്ത് ഉറപ്പ് നല്‍കി, പ്രതിഷേധത്തിലിരിക്കുന്ന ഡോക്ടര്‍മാരോട് തിരികെ ജോലിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.
‘എല്ലാവരോടും ജോലിയില്‍ തിരിച്ചെത്താനും ജനങ്ങള്‍ക്ക് വണ്ടി സേവനങ്ങള്‍ ചെയ്യാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ എല്ലാവരും പ്രവര്‍ത്തിക്കുന്നുണ്ട്. ജൂനിയര്‍ മെഡിക്കുകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതിന് അവര്‍ തന്നെ സര്‍ക്കാരിനെ അഭിനന്ദിക്കും,’ അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വച്ച് പറഞ്ഞു.
‘എല്ലാവരും അവരുടെ ജോലികളിലേക്ക് ദയവായി തിരികെ പോകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ക്ക് വേണ്ടത് സുരക്ഷിതമായ അന്തരീക്ഷമാണ്, അതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരുടെയും ഭാഗത്തുനിന്നും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവക്കുന്നുണ്ട്. ഈ ലക്ഷ്യത്തെ സംബന്ധിച്ച് ഇതുവരെ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി വച്ചുള്ള പ്രതിഷേധം ആരംഭിച്ചത്. പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ആഗസ്റ്റ് 9 ന് ഡ്യൂട്ടി സമയത്തിനിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിന് കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കൊല്‍ക്കത്ത പോലീസിലെ കരാര്‍ ജീവനക്കാരനായ സഞ്ജയ് റോയിക്കെതിരെ കേസെടുത്തിരുന്നു.
അന്ന്, തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 21 ന് 42 ദിവസത്തിന് ശേഷം സമരം അവസാനിപ്പിച്ചിരുന്നു.
എന്നാല്‍, ഒരു രോഗിയുടെ കുടുംബം മെഡിക്കല്‍ സ്റ്റാഫിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിന് കോളേജ് ഓഫ് മെഡിസിന്‍, സാഗോര്‍ ദത്ത ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പണിമുടക്കിയിരുന്നു. ഒക്‌ടോബര്‍ നാലിന് അവര്‍ പണിമുടക്ക് പിന്‍വലിച്ചെങ്കിലും അടുത്ത ദിവസം കുത്തിയിരിപ്പ് സമരവും നിരാഹാര സമരവും തുടങ്ങി.
content summary; senior doctors resign to support juniors.