June 04, 2026 |
Share on

സംസ്ഥാന ചലച്ചിത്ര അവാർഡ്;മികച്ച നടൻ മമ്മൂട്ടി, ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിയായി ഷംല ഹംസ

മഞ്ഞുമ്മൽ ബോയ്സ് പുരസ്കാരങ്ങൾ വാരിക്കൂട്ടി

55ാംമത് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു. ഭ്രമയു​ഗത്തിലെ കൊടുമൺ പോറ്റിയെ അവിസ്മരണീയനാക്കിയ മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷംല ഹംസയാണ് മികച്ച നടി. മികച്ച ചിത്രം ഉള്‍പ്പെടെ മഞ്ഞുമ്മല്‍ ബോയ്സ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് ഇത്തവണ അവാർഡുകൾ നിർണയിച്ചത്. പ്രാഥമിക ജൂറിയുടെ പരിഗണനക്ക് ശേഷം ആണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിർണയം നടത്തിയത്.

ഫെമിനിച്ചി ഫാത്തിമയാണ് മികച്ച രണ്ടാമത്തെ ചിത്രം. ഫാസിൽ മുഹമ്മദാണ് സംവിധാനം. ലിജോ മോള്‍ ജോസ് ആണ് മികച്ച സ്വഭാവനടി (നടന്ന സംഭവം). സ്വഭാവ നടന്‍മാര്‍- സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം). അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ തോമസും കിഷ്കിന്ധാ കാണ്ഡത്തിലെ അഭിനയത്തിന് ആസിഫ് അലിയും പ്രത്യേക ജൂറി പരാമർശം നേടി.

content summary: 55th State Film Awards, Mammootty won Best Actor, and Feminichi Fatima Shamla Hamsa won Best Actress

Leave a Reply

Your email address will not be published. Required fields are marked *

×