ദേശീയ ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വൈകുന്നേരം ആറ് മണി മുതലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് തുടങ്ങിയത്. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കി. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. അഷിമ ചിബ്ബർ എഴുതി സംവിധാനം ചെയ്ത ഒരു കോടതിമുറി ചിത്രമാണ് ‘മിസിസ് ചാറ്റർജി vs നോർവേ’. 2011ൽ നോർവീജിയൻ പൊലീസ് കുട്ടികളെ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ദമ്പതികളുടെ യഥാർഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. 2023 മാർച്ച് 17നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും. ’12th ഫെയിൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസി മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയത്. അറ്റ്ലി സംവിധാനം ചെയ്ത ജവാനിലെ അഭിനയത്തിനാണ് ഷാറൂഖ് ഖാൻ പുരസ്കാരം നേടിയത്.
ഈ ചിത്രവും വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. വിക്രാന്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 2023ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നൽകുന്നത്. ഇതിനായുള്ള എൻട്രികൾ 2024 സെപ്റ്റംബർ 18 വരെ സ്വീകരിച്ചിരുന്നു.
Content Summary: 71st national film awards: Shah Rukh Khan and Vikrant Massey share the award for Best Actor
Leave a Comment