UPDATES

ട്രെന്‍ഡിങ്ങ്

മുഫാസയുടെ കഥ പറയാന്‍ കിംഗ് ഖാനും മക്കളും

ഷാരുഖ്, ആര്യന്‍, അബ്രാം ഒരുമിക്കുന്നു

                       

ഷാരുഖ് ഖാനും മക്കളായ ആര്യനും അബ്രാമും ഒരുമിച്ചൊരു സിനിമ! പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വാര്‍ത്തയല്ലേ! ഓണ്‍ സ്‌ക്രീനില്‍ നേരിട്ടെത്തുന്നില്ലെങ്കിലും ഈ ഖാന്‍ ത്രയം ശബ്ദം കൊണ്ട് ഒരുമിക്കുന്ന ചിത്രമാണ് മുഫാസ; ദ ലയണ്‍ കിംഗ്. ഡിസംബറിലാണ് ഫോട്ടോ റിയലിസ്റ്റിക് ആനിമേറ്റഡ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. എങ്കിലും മാസങ്ങള്‍ക്കു മുമ്പേ ആവേശം ഇരട്ടിയാക്കി ചിത്രത്തിന്റെ ഹിന്ദി ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 1994 ല്‍ റിലീസ് ചെയ്ത അനിമേഷന്‍ ചലച്ചിത്രമായ ദ ലയണ്‍ കിംഗിന്റെ ഫോട്ടോ റിയലിസ്റ്റിക് അനിമേഷന്‍ റീമേക്കായി 2019 ല്‍ ഇറങ്ങിയ ദ ലയണ്‍ കിംഗിന്റെ പ്രീക്വലും സ്വീക്വലുമായാണ് മുഫാസ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മുഫാസയുടെ ചെറുമകളും സിംബയുടെയും നലയുടെയും മകളുമായ കിയാരയോട് മുഫാസയുടെയും ടാക്കയുടെ കഥ റഫിക്കി പറഞ്ഞു കൊടുക്കുന്നതാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തം.

ബാരി ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുറത്തു വന്നിരിക്കുന്ന ട്രെയിലര്‍, അനാഥക്കുട്ടിയായ മുഫാസ, രാജകീയ വംശത്തിലെ അംഗവും സ്‌നേഹനിധിയുമായ ടാക്ക എന്നീ സിംഹങ്ങളുടെ സാഹസികയമായ യാത്രകളും അവരെ ചുറ്റി നില്‍ക്കുന്ന വെല്ലുവിളികളുമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഒരു സിംഹ കുട്ടിയുടെ കഥ പറയാം എന്ന് റഫിക്കി കിയാരയോട് പറയുന്നതില്‍ നിന്നാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. യൗവ്വനയുക്തനായ ടാക്ക, മുഫാസയെ തേടി കണ്ടെത്തുന്നതും അവനെ തന്റെ വംശത്തില്‍ ചേര്‍ക്കാന്‍ വേണ്ടി മറ്റ് കുടുംബാംഗങ്ങളോട് നടത്തുന്ന പോരാട്ടവും ട്രെയിലറില്‍ പറയുന്നുണ്ട്. ടാക്കയും മുഫാസയും തമ്മിലുള്ള ഹൃദയബന്ധവും ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.

മുതിര്‍ന്ന മുഫാസയ്ക്കാണ് ഷാരുഖ് ശബ്ദം നല്‍കിയിരിക്കുന്നത്. കുഞ്ഞു മുഫാസ സംസാരിക്കുന്നത് അബ്രാം ഖാന്റെ ശബ്ദത്തിലും. സിംബയ്ക്ക് വേണ്ടിയാണ് ആര്യന്‍ ഖാന്റെ ശബ്ദം ഉപയോഗിച്ചിരിക്കുന്നത്. ‘ അവിശ്വസനീയമായൊരു പാരമ്പര്യം പേറുന്നവനാണ് മുഫാസ. അതിനൊപ്പം അവന്‍ കാടിന്റെ ആത്യന്തികമായ രാജാവായി നില കൊള്ളുകയും തന്റെ മകനായ സിംബയ്ക്ക് ജ്ഞാനോപദേശം നല്‍കുയും ചെയ്യുന്നുണ്ട്’ മുഫാസയെക്കുറിച്ച് ഷാരുഖ് ഖാന്‍ പറയുന്ന കാര്യങ്ങളാണിത്. ഒരു പിതാവ് എന്ന നിലയില്‍ മുഫാസയുമായി താത്ദമ്യം പ്രാപിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നാണ് ഷാരുഖ് പറയുന്നത്. മക്കളായ ആര്യനും അബ്രാമും ഒരുമിച്ചുള്ള അനുഭവും ഏറെ വിശേഷപ്പെട്ടതാണെന്നും ഖാന്‍ പറഞ്ഞു. വാള്‍ട് ഡിസ്‌നി സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 20 ന് ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗ് ഭാഷകളിലായി ഇന്ത്യയില്‍ റിലീസ് ചെയ്യും.  Mufasa the lion king shah rukh khan, aryan khan, abram khan hindi trailer

Content Summary; Mufasa the lion king shah rukh khan, aryan khan, abram khan hindi trailer

Share on

മറ്റുവാര്‍ത്തകള്‍