June 26, 2026 |
Share on

സ്വര്‍ണ കിരീടവും ‘കിംഗ് ട്രംപ്’ മീമുകളും; ദക്ഷിണ കൊറിയയില്‍ ട്രംപിന് രാജകീയ സ്വീകരണം

സില്ലാ കാലഘട്ടത്തിലെ കിരീടത്തിന്റെ പകര്‍പ്പ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്വന്തം നാട്ടില്‍ ‘രാജാക്കന്മാരില്ല’ എന്ന പ്രതിഷേധം നേരിടേണ്ടി വരുന്നുണ്ടാകാം. എന്നാല്‍, ദക്ഷിണ കൊറിയയില്‍ അദ്ദേഹത്തെ ‘രാജാവിനെ’പ്പോലെ സ്‌നേഹിക്കുന്ന ഉദ്യോസ്ഥര്‍ നല്‍കിയത് തികച്ചും വ്യത്യസ്തമായൊരു സമ്മാനമായിരുന്നു. ഒരു സ്വര്‍ണ്ണ കിരീടത്തിന്റെ പകര്‍പ്പ്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, ബുധനാഴ്ച ട്രംപ് ദക്ഷിണ കൊറിയന്‍ പ്രതിനിധി ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ തലസ്ഥാനമായ ജിയോങ്ജുവില്‍ നടന്ന ആഡംബരപൂര്‍ണ്ണമായ സ്വീകരണ ചടങ്ങില്‍, ബി.സി. 57 മുതല്‍ എ.ഡി. 935 വരെ ഭരണം നടത്തിയിരുന്ന സില്ല (Silla) രാജവംശത്തിലെ രാജാക്കന്മാര്‍ ധരിച്ചിരുന്ന കിരീടത്തിന്റെ പകര്‍പ്പ് ട്രംപിന് സമ്മാനിച്ചു.

ഈ കിരീടം സില്ലാ കാലഘട്ടത്തിലെ ‘നിലവിലുള്ള സ്വര്‍ണ്ണ കിരീടങ്ങളില്‍ ഏറ്റവും വലുതും ആഡംബരപൂര്‍ണ്ണവുമായതിന്റെ’ ഒരു പകര്‍പ്പാണെന്ന് ദക്ഷിണ കൊറിയന്‍ പ്രതിനിധി ട്രംപിനോട് വിശദീകരിച്ചു.

സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പങ്കാളിത്ത അഭിവൃദ്ധിയുടെയും പ്രതീകമാണ് ഈ കിരീടമെന്നും, ഇത് സില്ലാ രാജവംശത്തിന്റെ ദീര്‍ഘകാല സ്ഥിരതയുള്ള കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന മൂല്യങ്ങളാണെന്നും സിയോള്‍ പ്രസിഡന്‍ഷ്യല്‍ ഓഫീസ് അറിയിച്ചു. ലോകമെമ്പാടുമുള്ള രാജവാഴ്ചകളോടുള്ള തന്റെ താല്‍പര്യം ട്രംപ് ഒളിപ്പിച്ചുവെച്ചിരുന്നില്ല. അമേരിക്കന്‍ ഐക്യനാടുകളിലെ ജനാധിപത്യ മാനദണ്ഡങ്ങളുടെ കടന്നുകയറ്റത്തിനും ട്രംപിന്റെ ‘രാജാവിനെപ്പോലെയുള്ള’ ഭരണത്തിനും എതിരായി ഈ മാസം രാജ്യത്തുടനീളമുള്ള അമേരിക്കക്കാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

പ്രതിഷേധക്കാര്‍ക്ക് നേരെ വിസര്‍ജ്ജനം വര്‍ഷിക്കുന്ന, ‘കിംഗ് ട്രംപ്’ എന്ന് ആലേഖനം ചെയ്ത പോര്‍വിമാനം പറത്തുന്ന, കിരീടം ധരിച്ച ട്രംപിന്റെ AI ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട്, ട്രംപ് ആ റാലികളെ പരിഹസിച്ചു.

ദക്ഷിണ കൊറിയയില്‍ വെച്ച്, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ഗ്രാന്‍ഡ് ഓര്‍ഡര്‍ ഓഫ് മുഗുങ്ഹ്വ’ അമേരിക്കന്‍ പ്രസിഡന്റിന് സമ്മാനിച്ചു. സമൃദ്ധിയുടെ പ്രതീകമായ ലോറിയല്‍ ഇലയുടെ (Laurel leaf) രൂപകല്‍പ്പനയാണ് മെഡലില്‍ ഉണ്ടായിരുന്നത്. ‘കൊറിയന്‍ ഉപദ്വീപിനായി താങ്കള്‍ കൊണ്ടുവരാന്‍ പോകുന്ന സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി’യാണ് ഇത് നല്‍കുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിനിധി ട്രംപിനോട് പറയുകയുണ്ടായി.

വൈറ്റ് ഹൗസിലെ ട്രംപിന്റെ സ്വര്‍ണ്ണ അലങ്കാരങ്ങളോടുള്ള പ്രത്യേക താല്‍പര്യം കണക്കിലെടുത്താണ് സില്ല കിരീടത്തിന്റെ പകര്‍പ്പ് തിരഞ്ഞെടുത്തതെന്ന് ചൈനീസ് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.

അതേസമയം, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങിന്റെ സമാധാന ശ്രമങ്ങളെ ഉത്തരകൊറിയ തള്ളിക്കളയുകയും പകരം റഷ്യയുമായി സൈനികമായും സാമ്പത്തികമായും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍, വടക്കന്‍ കൊറിയയുമായുള്ള പിരിമുറുക്കങ്ങള്‍ തുടരുകയാണ്.

Content Summary: South Korea presented Trump with a replica of a gold crown

Leave a Reply

Your email address will not be published. Required fields are marked *

×