February 14, 2025 |

ഇൻസ്റ്റ​ഗ്രാമിന്റെ റാണിയായി ജന്നത്ത് സുബൈർ ; 50 മില്യൺ നേട്ടവുമായി കിങ് ഖാനെ മറികടന്നു

“അദ്ദേഹം SRK ആണ്, ഒരു താരതമ്യവുമില്ല. അദ്ദേഹമാണ് രാജാവ്.”- ജന്നത്ത് സുബൈർ

ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൽ ബോളിവുഡ് ഐക്കൺ ഷാരൂഖ് ഖാനെ മറികടന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജന്നത്ത് സുബൈർ. വളർന്നുവരുന്ന ഇന്റർനെറ്റ് രം​ഗത്ത് സോഷ്യൽ മീ‍ഡിയ കണ്ടന്റ് ക്രിയേറ്റേഴ്സ് ലഭിക്കുന്ന നേട്ടങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ വിലപ്പെട്ടതാണ്.

‘ഫുൽവ’, ‘തു ആഷിഖി’ തുടങ്ങിയ ടെലിവിഷൻ നാടകങ്ങളിലെ ബാലതാരമായാണ് ‍ജന്നത്തിന്റെ യാത്ര ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷനിൽ നിന്ന് റെക്കോർഡ് ഫോളോവേഴ്സുള്ള ഡിജിറ്റൽ സ്രഷ്‌ടാക്കളിൽ ഒരാളായി ജന്നത്ത് മാറി. ദശലക്ഷക്കണക്കിന് ആളുകളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ, ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ എന്നിവയും കണ്ടന്റുകളിൽ ഉൾപ്പെടുന്നു. ഇന്ന്, ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷത്തോളം ഫോളോവേഴ്‌സുള്ള ജന്നത്ത് സോഷ്യൽ മീഡിയയുടെ രാജ്ഞിയായി വാഴുകയാണ്.

‘ഖാനാണ് കിങ് ‘

ജന്നത്ത് പറയുന്നതിങ്ങനെയാണ്, ഷാരൂഖ് ഖാൻ രാജാവാണ്. ശ്രദ്ധേയമായ നേട്ടത്തിനുശേഷം, ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട ചോദ്യം പാപ്പരാസികളോട് ചോദിച്ചപ്പോൾ, താരതമ്യത്തിൽ നിന്ന് പിന്മാറുകയും താഴ്മയോടെ പറഞ്ഞു, “അദ്ദേഹം SRK ആണ്, ഒരു താരതമ്യവുമില്ല. അദ്ദേഹമാണ് കിങ്.”

ജന്നത്തിൻ്റെ ഡിജിറ്റൽ ഇൻഫ്ലുവൻസർ യുഗം

എന്റർടെയിൻമെന്റ് ബിസിനസിൽ പുതിയ മാറ്റങ്ങളുമായി പ്രശസ്തിയാർജ്ജിക്കുകയാണ് ജന്നത്ത് സുബൈർ. സിനിമയിലെയും വിനോദമേഖലയിലെയും സെലിബ്രിറ്റികൾക്കൊപ്പം സ്വാധീനം ചെലുത്തുന്നവരായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സ് മാറുകയാണ്. ജന്നത്തിന്റെ അഭിനയരം​ഗത്തെ കണ്ടന്റ് വീഡിയോകളും സ്റ്റോറികളും വളർന്നുവരുന്ന കണ്ടന്റ് ക്രിയേറ്റേഴ്സിന് ‌പ്രചോദനം നൽകുന്നതാണ്. 2025 ജനുവരി 25-ന് പ്രീമിയർ ചെയ്യാനിരിക്കുന്ന ലാഫ്‌റ്റർ ഷെഫ്‌സ് അൺലിമിറ്റഡ് എൻ്റർടൈൻമെൻ്റ് എന്ന ഷോ നിരവധി പ്രതിഭകളുടെ സഹകരണത്തോടെ പ്രേക്ഷകർക്ക് മുൻപിലെത്തും. ഈ ഷോ വിനോദ ലോകത്ത് ജന്നത്തിൻ്റെ കഴിവുകളുടെയും വൈദഗ്ധ്യത്തിൻ്റെയും പ്രദർശനം കൂടിയായിരിക്കും.

content summary; Jannat Zubair overtakes Shah Rukh Khan on Instagram, reaching 50 million followers

×