March 28, 2025 |

എച്ച്എംപിവി ഇന്ത്യയില്‍ സ്ഥിരീകരിച്ചു

ബെംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ പരിശോധന ഫലം പോസിറ്റീവ്

ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി (ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ചു. ജനുവരി 2 ന് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ച ശേഷം ലാബോറട്ടറിയിലെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.hmpv virus

കുടുംബാംഗങ്ങളോ കുഞ്ഞോ അടുത്ത ദിവസങ്ങളില്‍ ദൂരയാത്രകള്‍ ചെയ്തിട്ടില്ല. കുഞ്ഞിനോ കുടുംബത്തിനോ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബിബിഎംപി (ബ്രുഹാത് ബെംഗളൂരു മഹാനഗര പലേക്ക്) ആരോഗ്യവകുപ്പ് ആണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് സ്വതന്ത്രമായി ഫലങ്ങള്‍ പരിശോധനിച്ചിട്ടില്ലെങ്കിലും സ്വകാര്യലാബുകളിലെ ഫലങ്ങളെ വിശ്വാസ്യതയിലെടുക്കുന്നുണ്ട്. ‘സ്വകാര്യലാബുകളിലെ പരിശോധന നടപടിക്രമങ്ങളിലെ കൃത്യതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു’ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എച്ച്എംപിവി പ്രാഥമികമായി കുട്ടികളെയാണ് ബാധിക്കുന്നത്. ആഗോളതലത്തില്‍ 0.7ശതമാനം ഇന്‍ഫ്‌ളുവന്‍സ കേസുകളിലും വൈറസ് കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കര്‍ണാടക ആരോഗ്യവകുപ്പിന് ലഭ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ചൈനയില്‍ എച്ച്എംപിവി വ്യാപിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് പറഞ്ഞു.hmpv virus

content summary; 8-month-old baby in Bengaluru hospital suspected to have rare virus (HMPV) – first possible case in India

Leave a Reply

Your email address will not be published. Required fields are marked *

×