July 14, 2026 |
Share on

ടെക്‌സസിലെ ആറു വയസുകാരന്റെ തിരോധാനം; അമ്മ ഇന്ത്യയില്‍ അറസ്റ്റില്‍

എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്നു സിന്‍ഡി റോഡ്രിഗസ് സിംഗ്

ആറ് വയസുകാരനായ മകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കൊലക്കുറ്റം നേരിടുന്ന അമേരിക്കന്‍ യുവതി രണ്ടുവര്‍ഷക്കാലത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്ത്യയില്‍ അറസ്റ്റിലായി. ഇവരെ അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്. എഫ്ബിഐ ആണ് ഇക്കാര്യം അറിയിച്ചത്.

ടെക്‌സസ് സ്വദേശിയായ സിന്‍ഡി റോഡിഗ്രസ് സിംഗ് എന്ന 40കാരിയാണ് പ്രതി. എഫ് ബി ഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ ആദ്യ പത്തു പേരില്‍ ഒരാളായി സിന്‍ഡി ഉണ്ടായിരുന്നു. 2023 അവസാനമാണ് നോയല്‍ അല്‍വാരസ് എന്ന ആറു വയസുകാരനെ കാണാതാകുന്നത്. നോയല്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചെങ്കിലും ശരീരം കണ്ടെത്താനായിട്ടില്ല. ഈ കേസില്‍ സിന്‍ഡിയെയാണ് പ്രധാനമായും സംശയിച്ചത്, അവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. ടെക്‌സസിലെ ടാരന്റ് കൗണ്ടിയിലെ എവര്‍മാന്‍ എന്ന പട്ടണത്തില്‍ നിന്നായിരുന്നു നോയല്‍ അപ്രത്യക്ഷനാകുന്നത്. നോയല്‍ തന്റെ അമ്മയ്‌ക്കൊപ്പം ഇവിടെയായിരുന്നു താമസിച്ചിരുന്നത്. ആ ആറുവയസുകാരന്റെ തിരോധാനത്തില്‍ നിന്ന് ഇന്നും എവര്‍മാന്‍ മുക്തമായിട്ടില്ല. നാട്ടുകാര്‍ അവന്റെ ഓര്‍മ നിലനിര്‍ത്താന്‍ ഒരു കളിക്കളം തുറന്നിട്ടുണ്ട്.

2022 ഒക്ടോബറിലാണ് നോയലിനെ അവസാനമായി ജീവനോടെ കണ്ടതെന്നാണ് എഫ്.ബി.ഐ പറഞ്ഞത്. 2023 മാര്‍ച്ചില്‍ നിയമപാലകര്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി സിന്‍ഡി റോഡിഗ്രസിന്റെ വീട്ടിലുമെത്തിയിരുന്നു. നോയലിനെ തിരക്കിയ സമയത്ത്, പിതാവിനൊപ്പം(സിന്‍ഡിയുടെ ആദ്യ ഭര്‍ത്താവ്, ഈ ബന്ധത്തിലുള്ള മകനാണ് നോയല്‍) മെക്‌സിക്കോയിലാണ് നോയല്‍ ഉള്ളതെന്നായിരുന്നു സിന്‍ഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സിന്‍ഡി നിലവിലെ ഭര്‍ത്താവ് അര്‍ഷദീപ് സിംഗിനും അവരുടെ ആറ് മക്കള്‍ക്കുമൊപ്പം ഇന്ത്യയിലേക്ക് വിമാനം കയറി.

പിന്നീടവര്‍ അമേരിക്കയിലേക്ക് തിരികെ വന്നിട്ടില്ല. നോയല്‍ കൊല്ലപ്പെട്ടിരിക്കുന്നുവെന്നും അതിനു പിന്നില്‍ സിന്‍ഡിയാണെന്നും എഫ്ബിഐ കണ്ടെത്തി. അതോടെ കൊലപാതകിയെ കണ്ടെത്താന്‍ എഫ് ബി ഐ ഇന്ത്യന്‍ നിയമസംവിധാനത്തിന്റെ സഹായം തേടി. വൈകാതെ തന്നെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സിന്‍ഡി റോഡ്രിഗസിനെ കണ്ടെത്തുകയും പിടികൂടി അമേരിക്കയ്ക്ക് കൈമാറുകയും ചെയ്തു. നിലനില്‍ അവരിപ്പോള്‍ ടെക്‌സസിലെ ടാരന്റ് കൗണ്ടി ജയിലിലാണ്.

നോയലിന് എന്തു സംഭവിച്ചു എന്ന് സിന്‍ഡി ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് എഫി ബി ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. വൈകാതെ സത്യം അറിയാന്‍ കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. നീതിക്ക് പരിധികളില്ലെന്നാണ് സിന്‍ഡിയെ ഇന്ത്യയില്‍ നിന്നും പിടികൂടിയതിലുള്ള എഫ്ബിഐയുടെ പ്രതികരണം. ന്യൂഡല്‍ഹിക്ക് പ്രത്യേക നന്ദിയും അവര്‍ പറയുന്നു. ഈ വര്‍ഷം മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള പത്ത് പേരില്‍ പിടിയിലാകുന്ന നാലമാത്തെ ആളാണ് സിന്‍ഡി റോഡ്രിഗസ് സിംഗ്.  6-year-old-son’s disappearance; Texas mother who faces murder charges arrested from India 

Content Summary; 6-year-old-son’s disappearance; Texas mother who faces murder charges arrested from India

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×