UPDATES

അറിയില്ലെങ്കില്‍ പഠിക്കു, കത്തിനൊപ്പം ഇന്ത്യന്‍ പീനല്‍ കോഡും തെര. കമ്മീഷന് അയച്ച് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍

ജനപ്രാതിനിധ്യനിയമത്തിന്റെയും ലംഘനം മാത്രമല്ല, ക്രിമിനല്‍ക്കുറ്റം കൂടിയാണ്.

                       

ഇത്തവണ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വിവാദങ്ങള്‍ ഉണ്ടായത് ബിജെപിയില്‍ നിന്നാണ്. റാലികളിലെ വിവാദ പരാമര്‍ശങ്ങളും വോട്ടിങ് മെഷിനുമെല്ലാം ഇതില്‍ വരും. മോദിയുടെ മഹാരാഷ്ട്ര പ്രസംഗത്തില്‍ ആയിരകണക്കിന് പരാതി കത്തുകളാണ് കമ്മീഷനില്‍ എത്തിയത്. ഒപ്പം മോദി പരാമര്‍ശങ്ങളില്‍ കമ്മീഷന്‍ നടപടി എടുക്കാത്തതും ചോദ്യ ചിഹ്നമാണ്. നടപടി എടുക്കാത്തതില്‍ കമ്മീഷന്‍ പല വാദഗതികളും പറയുന്നുണ്ട്. എന്നാല്‍ ഈ വാദങ്ങളെ നിയമവശങ്ങള്‍ ചൂണ്ടികാണിച്ച് തന്നെ പൊളിച്ചടുക്കുകയാണ് ആളുകള്‍.  മുന്‍ പ്രൊഫസര്‍ ജഗ്ദീപ് ചോക്കറും കൂട്ടരും എഴുതിയ കത്തും അത്തരത്തിലൊന്നാണ്. പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ പീനല്‍ കോഡ് ഇവയെ കുറിച്ച് കമ്മീഷനുള്ള ക്ലാസ് കൂടിയാണ് ആ കത്തുകള്‍. നിയമ പ്രകാരം പെരുമാറ്റ ചട്ടലംഘനം നടന്നിട്ടുണ്ട്. ഇതിനെതിരെ ഇന്ത്യന്‍ ശിക്ഷനിയമത്തിലെ ഏതൊക്കെ വ്യവസ്ഥകള്‍ ഉപയോഗിക്കണം. ജനപ്രാതിനിധ്യ നിയമം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത. ഇവയെല്ലാം കത്തില്‍ വിശദീകരിക്കുന്നുണ്ട്. Election commission 2024 Contrast,

പ്രിയ ശ്രീ രാജീവ് കുമാര്‍, ശ്രീ ജ്ഞാനേഷ് കുമാര്‍, ഡോ.എസ്.എസ്. സന്ധു എന്നാണ് കത്തിന്റെ തുടക്കം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ച മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല, പക്ഷേ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് പ്രതിബദ്ധതയുള്ളവരാണ്. 2024 ഏപ്രില്‍ 21ന് പ്രധാനമന്ത്രി നടത്തിയത് വിദ്വേഷ പ്രസംഗമാണ്. അതിന്റെ റഫറന്‍സ് കത്തിനൊപ്പം നല്‍കിയിട്ടുണ്ട്.കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സത്യമേവ ജയതെ എന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. Election commission 2024 Contrast

ദ വയര്‍ (The wire) പുറത്ത് വിട്ട കത്തിലെ പ്രസക്ത ഭാഗങ്ങള്‍ 

altogether മാതൃകാ പെരുമാറ്റച്ചട്ടം, 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 125 വകുപ്പുകള്‍ 123(3), (3എ), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ എന്നിവയുടെ ലംഘനമാണ് പ്രധാനമന്ത്രി നടത്തിയത്. 2024 ഏപ്രില്‍ 21ന് രാജസ്ഥാനിലെ ബന്‍സ്വാരയിലാണ് സംഭവം നടന്നത്.

 additionally മുസ്ലീങ്ങള്‍ സ്വത്ത് തട്ടുന്നു, കൂടുതല്‍ കുട്ടികളെ സൃഷ്ടിക്കുന്നു. ഇന്ത്യ because അവരുടേതാക്കാന്‍ ശ്രമം നടത്തി. കോണ്‍ഗ്രസും ഇന്ത്യയെ തീറെഴുതി നല്‍കും. സമ്പത്തിന്റെ ആദ്യാവകാശികള്‍ മുസ്ലിങ്ങളാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ഇവയാണ് afterward പ്രസംഗത്തിലുള്ളത്. Contrast സ്ത്രീകളുടെയെല്ലാം സ്വര്‍ണാഭരണങ്ങളുടെ കണക്കെടുത്ത് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നു. ഇത്തരത്തില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എവിടെയുമില്ലാത്ത കാര്യങ്ങളും പറഞ്ഞു മോദി കള്ളങ്ങള്‍ \ പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും because ജനപ്രാതിനിധ്യ നിയമത്തിന്റെയും നഗ്ന ലംഘനമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ വീഡിയോയിലെ ലിങ്കിനൊപ്പം സമയവും രേഖപ്പെടുത്തിയാണ് കത്തിനൊപ്പം നല്‍കിയത്.

altogether 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ (ആര്‍പിഎ) 123(3), 123(3എ), സെക്ഷന്‍ 125 എന്നിവയുടെ ലംഘനമാണ് മോദി നടത്തിയത്.

 afterward വകുപ്പ് 123ലെ അനുഛേദം 3 നോക്കു. ഒരു സ്ഥാനാര്‍ത്ഥിയോ അണികളോ മതം, വംശം, ജാതി, സമുദായം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ശത്രുതയോ വിദ്വേഷമോ നടത്തുന്ന രീതിയില്‍ പെരുമാറാന്‍ പാടില്ലെന്ന് പറയുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന തരത്തിലും പ്രസംഗിക്കാന്‍ പാടില്ല.

basically വകുപ്പ് 125 പരാമര്‍ശിക്കുന്നത് വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനെരെയാണ്. ഇത്തരം നടപടിയില്‍ ഏര്‍പ്പെടുന്നവര്‍ ശിക്ഷിക്കപ്പെടും. അവര്‍ക്കുള്ള ശിക്ഷ 3 വര്‍ഷം വരെയുള്ള തടവോ പിഴയോ ആണ്. രണ്ട് ശിക്ഷയും ഒരുമിച്ചും ലഭിക്കാം.

    ജനപ്രാതിനിധ്യനിയമത്തിന്റെയും ലംഘനം മാത്രമല്ല, ക്രിമിനല്‍ക്കുറ്റം കൂടിയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 153 എ പ്രകാരം ശിക്ഷിക്കപ്പെടേണ്ട കുറ്റമാണിത്. ശിക്ഷാ നിയമത്തിന്റെ പിഡിഎഫ് ഫയല്‍ ലിങ്ക് ചെയ്യുന്നുണ്ട്. അവ വായിച്ച് ഉറപ്പ് വരുത്തിയ ശേഷം നടപടിയെടുക്കാമെന്നും കത്ത് പറയുന്നു.

100നടുത്ത് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. പ്രസംഗം നടന്ന 24 മണിക്കൂറില്‍ 20,000ത്തോളം പേരാണ് മോദിക്കെതിരെ കമ്മിഷന് കത്തെഴുതിയത്. കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഔദ്യോഗികമായും പരാതി നല്‍കിയിരുന്നു .ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ സല്‍പ്പേരിനാണ് ഇതു കളങ്കം ചാര്‍ത്തുന്നതെന്നും പരാതിക്കാര്‍ പറയുന്നു. additionally.

 

Content Summary; 93 Ex Civil Servants Endorse Letter to EC Demanding Action on Modi’s Communal Speech

Election commission 2024 Election commission 2024 Election commission 2024

 

Related news


Share on

മറ്റുവാര്‍ത്തകള്‍