June 26, 2026 |
Share on

രണ്ടു വര്‍ഷമാകുന്നു, രണ്ട് ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടു; കുറ്റബോധമില്ലാതെ ഇസ്രയേല്‍ മുന്‍ സൈനിക മേധാവി

ഗാസ ജനസംഖ്യയുടെ 10 ശതമാനമാണിത്

ഗാസയിലെ യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത പലസ്തീനികളുടെ എണ്ണം 2,00,000ത്തിലധികം വരുമെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേനയുടെ (IDF) മുൻ മേധാവി ഹെർസി ഹലെവി. ഗാസ ജനസംഖ്യയുടെ 10 ശതമാനത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഹെർസി ഹലെവിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളുമായി പൊരുത്തപ്പെടുന്നുണ്ട്. യുദ്ധം തുടങ്ങി ആദ്യത്തെ 17 മാസക്കാലം ഇസ്രായേൽ പ്രതിരോധ സേനയെ നയിച്ച ഹലെവി, മാർച്ചിൽ സ്ഥാനമൊഴിഞ്ഞിരുന്നു.

2023 ഒക്ടോബർ 7-ന് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ 64,718 പലസ്തീനികൾ കൊല്ലപ്പെടുകയും 163,859 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് നിലവിലെ ഔദ്യോഗിക കണക്ക്. കൂടാതെ, ആയിരക്കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും പറയുന്നു. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഇസ്രായേൽ സൈനിക ഇന്റലിജൻസ് ഡാറ്റ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച മാത്രം ഗാസ സിറ്റിക്ക് ചുറ്റുമുള്ള ഇസ്രായേലി ആക്രമണങ്ങളിൽ 40-ഓളം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മരിച്ചവരിൽ 80 ശതമാനത്തിലധികവും സാധാരണക്കാരാണെന്നാണ് ഈ വർഷം മെയിൽ പുറത്തുവന്ന ചോർന്ന ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടു. ഇതിൽ 815 പേർ ഇസ്രായേലികൾ ആയിരുന്നു. ഒക്ടോബർ 7ലെ ആക്രമണത്തിന് മുൻപുതന്നെ ഇസ്രായേൽ ഗാസയിൽ കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരിൽ ചുരുക്കം ചിലരെ മാത്രമാണ് കണ്ടെത്താനായത്. അതിനാൽ കാണാതായവരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മരണസംഖ്യ 60,000 കടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഗവൺമെന്റ് മീഡിയ ഓഫീസ് പങ്കുവയ്ക്കുന്ന വിവരം അനുസരിച്ച് അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവരെ മരിച്ചതായി കണക്കാക്കിക്കൊണ്ട് ഗാസയിൽ ഇതുവരെ 61,700ൽ കൂടുതൽ പേർ മരിച്ചതായാണ് പറയുന്നത്. മാർച്ച് 18ന് ഇസ്രയേൽ സൈന്യം ഗാസ മുനമ്പിൽ പുനരാരംഭിച്ച ആക്രമണത്തിൽ 3,822 പേർ കൊല്ലപ്പെട്ടുകയും 11,000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ഗാസയിൽ കൊല്ലപ്പെട്ടെവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഗവൺമെന്റ് മീഡിയ ഓഫീസ് പറയുന്നു. കഴിഞ്ഞ നവംബറിൽ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗാസ മുനമ്പിലെ കൂട്ടക്കുരുതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും വംശഹത്യ കേസ് ഇസ്രയേൽ നേരിടുന്നുണ്ട്. ഇസ്രയേൽ സഹായം തടയുകയും ആക്രമണം ശക്തമാക്കുകയും ചെയ്തതിനാൽ ഗാസയിലെ ആശുപത്രികളിൽ രോഗികളെ ചികിത്സിക്കാൻ ആവശ്യമായ സാമഗ്രികൾ പോലും ഇല്ലാത്ത അവസ്ഥയാണ്.

content summary: Nearly two years into the Gaza war, a former IDF official claims 2,00,000 Palestinians have been killed

Leave a Reply

Your email address will not be published. Required fields are marked *

×