June 05, 2026 |
Share on

എന്നെ വിവാഹം കഴിക്കാമോ? മാജിക് കാണിച്ചൊരു വിവാഹാഭ്യര്‍ത്ഥന/വീഡിയോ

അഴിമുഖം പ്രതിനിധി തന്നെ വിവാഹം കഴിക്കാമോ? എന്ന് ഒരു മജിഷ്യന്റെ സഹായത്തോടെ കാമുകന്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍ വീഡിയോകളില്‍ ഒന്ന്. സംഭവം നടക്കുന്നത് ഒരു ഷോപ്പിംഗ് മാളിലാണ്. ഗേള്‍ഫ്രണ്ടുമായി ഷോപ്പിംഗിന് എത്തിയ കാമുകന്റെ മുമ്പിലേക്ക് തെരുവ് മാന്ത്രികനായ ലൂക്കാ ഗാലോണ്‍ വളരെ നാടകീയമായി അടുത്തു വരുന്നു. തുടര്‍ന്ന് അവരുടെ പേരുകള്‍ ഒരു കാര്‍ഡില്‍(ചീട്ട്) എഴുതാനാവശ്യപ്പെട്ടു. ആ കാര്‍ഡ് മടക്കി കാമുകന്റെ ഗേള്‍ഫ്രണ്ടിന്റെ കൈയില്‍ കൊടുത്ത് നെഞ്ചത്ത് ചേര്‍ത്തു വയ്ക്കാന്‍ ആവിശ്യപ്പെട്ട് ഇരുവരുടെ കൈകള്‍ […]

അഴിമുഖം പ്രതിനിധി

തന്നെ വിവാഹം കഴിക്കാമോ? എന്ന് ഒരു മജിഷ്യന്റെ സഹായത്തോടെ കാമുകന്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍ വീഡിയോകളില്‍ ഒന്ന്. സംഭവം നടക്കുന്നത് ഒരു ഷോപ്പിംഗ് മാളിലാണ്. ഗേള്‍ഫ്രണ്ടുമായി ഷോപ്പിംഗിന് എത്തിയ കാമുകന്റെ മുമ്പിലേക്ക് തെരുവ് മാന്ത്രികനായ ലൂക്കാ ഗാലോണ്‍ വളരെ നാടകീയമായി അടുത്തു വരുന്നു.

തുടര്‍ന്ന് അവരുടെ പേരുകള്‍ ഒരു കാര്‍ഡില്‍(ചീട്ട്) എഴുതാനാവശ്യപ്പെട്ടു. ആ കാര്‍ഡ് മടക്കി കാമുകന്റെ ഗേള്‍ഫ്രണ്ടിന്റെ കൈയില്‍ കൊടുത്ത് നെഞ്ചത്ത് ചേര്‍ത്തു വയ്ക്കാന്‍ ആവിശ്യപ്പെട്ട് ഇരുവരുടെ കൈകള്‍ തമ്മിള്‍ കോര്‍ത്ത് പിടിപ്പിക്കുന്നു. തുടര്‍ന്ന് മജിഷ്യന്‍ ഗേള്‍ഫ്രണ്ടിനോട് ചുരുട്ടി പിടിച്ചിരിക്കുന്ന കൈ നിവര്‍ക്കാനും അതിനുള്ളില്‍ മടക്കി വച്ചിരിക്കുന്ന കാര്‍ഡ് നോക്കാനും പറയുന്നു.

പിന്നീട് സംഭവിച്ചത് പറയുന്നില്ല. നിങ്ങള്‍ തന്നെ കണ്ടു നോക്കൂ. കാമുകന്‍ തന്നോട് പ്രൊപ്പോസ് ചെയ്ത രീതി കണ്ട് ഞെട്ടിയ യുവതി താന്‍ പൊതുയിടത്തിലാണ് നില്‍ക്കുന്നതെന്ന് പോലും മറന്നാണ് സന്തോഷപ്രകടനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

×