ദക്ഷിണ ചൈന കടലിലെ സംഘർഷങ്ങൾക്ക് അയവുണ്ടാകുമെന്ന പ്രതീക്ഷ അസ്തമിച്ചു. സെക്കന്റ് തോമസ് ഷോളിലെ അപകടകരമായ ഏറ്റുമുട്ടലുകൾ തടയാൻ ഫിലിപ്പീൻസും ചൈനയും തമ്മിൽ കരാറുണ്ടാക്കിയതിനു തൊട്ടുപിന്നാലെ പുതിയൊരു ഫ്ളാഷ്‌പോയിന്റ് ഉയർന്നു വരികയാണ്. ആ അടുത്ത ആഴ്ച്ചകളിലായി, ചൈനീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ബോട്ടുകളിൽ അപകടകരമാം വിധം ഇടിക്കുകയും, വാട്ടർ കാനൺ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയും, വിമാനങ്ങൾ തീയിട്ട് തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി ഫിലിപ്പീനിന്റെ തലസ്ഥാനമായ മനില ആരോപിക്കുന്നു.
ഇന്ത്യൻ, പസഫിക് സമുദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏറെ പ്രധാനപ്പെട്ട ജലപാതയായ ദക്ഷിണ ചൈന കടലിൽ ചൈനയും ഫിലിപ്പീനും തമ്മിലുള്ള തർക്കം തുടങ്ങിയിട്ട് ഒരു ദശാബ്ദം പിന്നിടുന്നു. വർദ്ധിച്ചു വരുന്ന തർക്കങ്ങളുടെ പരമ്പര സായുധ സംഘട്ടനത്തിൽ വരെ എത്തി നിൽക്കുന്നത്, കടലിലെ ന്യായവിധിയുടെ അപ്രസക്തി ചൂണ്ടിക്കാണിക്കുന്നു. ഇത് ഫിലിപ്പീനിന്റെ സഖ്യകക്ഷിയായ അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വരെ നയിക്കാൻ സാധ്യതയുണ്ട്. സബീന ഷോളിനെ ചുറ്റിപ്പറ്റിയുള്ള മനിലയുടെയും ബെയ്ജിങ്ങിന്റെയും രാഷ്ട്രീയ ഓഹരികൾ പ്രശ്‌നത്തെ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ‘ഉപേക്ഷിക്കുകയാണെങ്കിൽ ഇരു രാജ്യങ്ങൾക്കും ഒരുപാട് നഷ്ടങ്ങൾ സംഭവിക്കും, കാരണം ഇരുവരും ഒരുപോലെ പ്രസ്ഥാവനകൾ നടത്തിയിട്ടുണ്ട്’.
സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ മാരിടൈം ട്രാൻസ്പരൻസി പദ്ധതിയായ സീലൈറ്റിന്റെ ഡയറക്ടർ റേ പവൽ വ്യക്തമാക്കുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തെ തുരുമ്പെടുത്ത കപ്പലായ ബിആർപി സിയർ മാഡ്രെയോടൊപ്പം തെരേസ മഗ്ബുവാനയെ ഉപയോഗിച്ച് അർധ സൈനിക അടിത്തറയുണ്ടാക്കാമെന്ന് ഫിലിപ്പീൻസ് കരുതുന്നതായി ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സബീനയും സെക്കന്റ് ഷോളും തങ്ങളുടെ എക്‌സ്‌ക്ലൂസിവ് എക്കണോമിക് സോണിന്റെ പരിധിയിൽപ്പെടുന്നുവെന്ന് ഫിലിപ്പിൻസ് ചൂണ്ടിക്കാണിക്കുന്നു, അതുകൊണ്ട് തന്നെ ഈ ഭാഗങ്ങളിലെ നിർമ്മാണങ്ങൾക്ക് അവർക്ക് പ്രത്യേക അവകാശം ഉള്ളതായും അവർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ചൈന ഈ വാദത്തെ പൂർണ്ണമായും തള്ളിക്കളയുകയും ദക്ഷിണ ചൈന കടലിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്ന് അവകാശപ്പെടുകായും ചെയ്യുന്നു.
സെക്കന്റ് തോമസ് ഷോളിലേക്കുള്ള പുനർവിതരണ കേന്ദ്രങ്ങളുടെ പ്രധാന സ്റ്റേജിങ് ഗ്രൗണ്ട് ആയതിനാലും, സബീന ഷോൾ എണ്ണയുടെയും വാതകങ്ങളുടെയും കലവറയാണെന്ന് വിശ്വസിക്കുന്ന റീഡ് ബാങ്കിന് സമീപമായതിനാലും ഫിലിപ്പീൻസിന് ഈ സ്ഥലം വളരെ പ്രധാനമാണ്. കടലിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്താൽ സെക്കന്റ് തോമസിൽ നടക്കുന്ന പുനർവിതരണങ്ങൾ തടയാനും, 400 ഓളം സിവിലിയന്മാർ താമസിക്കുന്ന തിറ്റു ദ്വീപിലെത്തുന്ന വെസ്സലുകൾ തടയാനും ചൈനക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് എസ് രാജരത്‌നം സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് സീനിയർ ഫെലോ കോളിന കോ പറഞ്ഞു. ബിആർപി തെരേസ മഗ്ബുവാനയെ നീക്കം ചെയ്താൽ ചൈനീസ് കപ്പലുകൾ സൈറ്റ് കൈക്കലാക്കുമോയെന്ന് ഫിലിപ്പീൻസ് ഭയപ്പെടുന്നു. ചൈനയുമായുള്ള രണ്ട് വർഷത്തെ തർക്കത്തിന് ശേഷം കരാറിന്റെ ഭാഗമായി ഒരു ദശാബ്ദത്തിന് മുൻപ് ഫിലിപ്പീൻസ് സ്‌കാർബറോ ഷോളിൽ നിന്ന് പിന്മാറിയിരുന്നു.
Content summary; A new flashpoint has emerged at Sabina Shoal in the South China Sea