June 05, 2026 |
Share on

വെറ്റിലയും അടക്കയും കുറച്ചു ‘തീ’യും; ഡല്‍ഹിയില്‍ ഇങ്ങനെയാണ് നാലുംകൂട്ടി മുറുക്കുന്നത്

ന്യൂഡല്‍ഹിയിലെ ഈ ‘തീ’ പാന്‍ ഇപ്പോള്‍ ലോക പ്രസിദ്ധമാണ്

നമ്മുടെ നാട്ടില്‍ ഒന്നു മുറുക്കണമെങ്കില്‍ എന്തൊക്കെ വേണം? വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില ഇത്രയും ആയാല്‍ കാര്യം കുശാല്‍. പക്ഷെ അങ്ങ് ഡല്‍ഹിയിലാണെങ്കില്‍ ഇതൊന്നും കൂടാതെ വെറെ ഒരു സംഭവം കൂടി തരും. വെറെ ഒന്നുമില്ല കുറച്ച് ‘തീ’ കൂടി അങ്ങ് തരും. പേടിക്കണ്ട പൊള്ളുകയൊന്നുമില്ല. പകരം വിത്യസ്തമായ രുചിയുള്ള ഒരു പാന്‍ ചവയ്ക്കുകയും ചെയ്യാം. ന്യൂഡല്‍ഹിയിലെ ഈ ‘തീ’ പാന്‍ ഇപ്പോള്‍ ലോക പ്രസിദ്ധമാണ്. വിദേശത്ത് നിന്ന് വരുന്ന സഞ്ചാരികള്‍ പോലും തിരഞ്ഞുപിടിച്ച് ഈ പാന്‍ ഒന്നു രുചിക്കാന്‍ എത്തുന്നുണ്ട്. എന്താ ഒരു കൈ നോക്കുന്നോ? എന്നാല്‍ വിട്ടോ നേരെ തലസ്ഥാന നഗരിയിലേക്ക്..

Leave a Reply

Your email address will not be published. Required fields are marked *

×