July 14, 2026 |
Share on

ഡല്‍ഹിയില്‍ കാറില്‍ വന്‍ സ്‌ഫോടനം; എട്ട് പേര്‍ മരിച്ചു; 12 പേരുടെ നില ഗുരുതരം

നിരവധി പേര്‍ക്ക് പരുക്ക്

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം കാറിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ 12 പേരുടെ നില ഗുരതരമാണ്. ഡല്‍ഹി മെട്രോ സ്‌റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവസ്ഥലത്ത് വച്ച് തന്നെ എട്ട് പേരും മരണപ്പെട്ടു. സ്‌ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പരുക്കേറ്റവരെ എല്‍എന്‍ജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ നടുക്കിയ വലിയ സ്‌ഫോടനമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് എന്‍എസ്ജി, എന്‍ഐഎ സംഘങ്ങള്‍ സ്ഥലത്തെത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തീയണയ്ക്കുന്നതിനായി ഏഴ് ഫയര്‍ ടെന്‍ഡറുകളാണ് സ്ഥലത്ത് എത്തിയിട്ടുള്ളത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലില്‍ നിന്നുള്ള സംഘവും സ്ഥലത്തെത്തി. നിലവില്‍ തീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു.

Content Summary: Massive explosion in a parked car in Delhi, eight people died

Leave a Reply

Your email address will not be published. Required fields are marked *

×