വടക്കൻ പട്ടണമായ നാസിറിൽ നിന്ന് ദക്ഷിണ സുഡാനിലെ സൈനികരെ കൊണ്ടുപോകാൻ ശ്രമിച്ച ഐക്യരാഷ്ട്ര സഭയുടെ ഹെലികോപ്ടറിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനിക ജനറലും, നിരവധി സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത്.
ഇതിനോടകം തന്നെ ദുർബലമായ സമാധാന അന്തരീക്ഷമുള്ള ഒരിടത്ത് വീണ്ടും നടത്തിയ ആക്രമണം വളരെ മോശമാണെന്നും, ഇതിനെയൊരു യുദ്ധക്കുറ്റമെന്ന നിലയിൽ കാണാമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
വടക്കുകിഴക്കൻ അപ്പർ നൈൽ എന്ന സംസ്ഥാനത്ത് ദക്ഷിണ സുഡാനിലെ പ്രസിഡന്റ് സാൽവ കിറിന്റെയും വൈസ് പ്രസിഡന്റ് റീക് മച്ചാറിന്റെയും സഖ്യകക്ഷികൾ തമ്മിൽ സമീപകാലത്ത് ഏറ്റുമുട്ടൽ നടന്നിരുന്നു. ഇത് അവരുടെ ദുർബലമായ അധികാര വിനിയോഗത്തെ കാണിക്കുന്നതും, അധികാരം പങ്കിടുന്നതിനായി ഉണ്ടാക്കിയ കരാറിനെ അപകടത്തിലാക്കുന്നതുമാണ്.
ദക്ഷിണ സുഡാനിലെ സൈനികരെ നാസിറിൽ നിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ഹെലികോപ്ടറിന് നേരെ ആക്രമണമുണ്ടായതായും സംഭവത്തിൽ ഒരു മൂന്ന് സൈനികർക്ക് ജീവഹാനി സംഭവിച്ചതായും സുഡാനിലെ യുഎൻ മിഷൻ അറിയിച്ചു.
ലോകത്തിലെ ഏറ്റവും അവസാനം നിർമ്മിക്കപ്പെട്ട രാജ്യമാണ് ദക്ഷിണ സുഡാൻ. സാൽവ കീറും, റീക് മച്ചാറും തമ്മിലുള്ള അധികാര പങ്കിടലിലൂടെയായിരുന്നു 2018ൽ അഞ്ച് വർഷത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചത്.
ഏകദേശം നാല് ലക്ഷം ആളുകളുടെ മരണത്തിന് കാരണമായ ആഭ്യന്തര യുദ്ധത്തിന് വിരാമമിട്ട 2018ലെ സമാധാന കരാറിന് ഇപ്പോൾ നടന്ന സംഭവങ്ങൾ ഭീഷണിയാകുമോ എന്ന ആശങ്ക പ്രകടിപ്പിക്കുകയാണ് പ്രാദേശിക, പാശ്ചാത്യ നയതന്ത്രജ്ഞർ.
കീറിന്റെ സമീപകാല രാഷ്ട്രീയ നടപടികളും വിമർശനത്തിനിടയായിട്ടുണ്ട്, സ്വന്തം നിലപാടുകൾ അടിയുറപ്പിക്കാനും മച്ചാറിനെ മാറ്റി നിർത്താനുമുള്ള ശ്രമങ്ങളാണിതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ മാസം, മറ്റുള്ളവരുമായി കൂടിയാലോചിക്കാതെ തന്റെ യൂണിറ്റി ഗവൺമെന്റിലെ അഞ്ച് വൈസ് പ്രസിഡന്റുമാരിൽ രണ്ട് പേരെ കീർ പുറത്താക്കുകയും, മച്ചാറിന്റെ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വെസ്റ്റേൺ ഇക്വറ്റോറിയ സ്റ്റേറ്റ് ഗവർണറെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
content summary; A South Sudanese general and dozens of others were killed in an attack on a UN helicopter