June 13, 2026 |
Share on

മൂക്കുത്തിയണിഞ്ഞ് ആമിര്‍ ഖാന്‍

സുശാന്ത് സിംഗ് രാജ്പുത് ആണ് ചിത്രം പുറത്തുവിട്ടത്

ആമിര്‍ ഖാനെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നു വിളിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഓരോ ആമിര്‍ കഥാപാത്രങ്ങളെയും ശ്രദ്ധിച്ചാല്‍ ഈ കാര്യം മനസിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ആമിര്‍ ഖാന്‍ സിനിമ വരുന്നൂ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആ കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും ആദ്യം തുടങ്ങുക.

പുതിയ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലും ആമിര്‍ കഥാപാത്രവും പ്രത്യേകതകള്‍ ഉള്ളതു തന്നെ. അതിന്റെ ചെറിയൊരു സൂചനയാണ് ആമിറിന്റെ ഈ ചിത്രം. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്ത്രിലൂടെയാണു ആമിറിന്റെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ലുക്ക് പുറത്തു വന്നത്.

ദംഗലിനുശേഷം വരുന്ന ആമിര്‍ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ വിജയ് കൃഷ്ണയാണു സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചനും ആമിര്‍ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

×