July 04, 2026 |
Share on

മറ്റക്കര ടോംസ് എന്‍ജിനിയറിംഗ് കോളേജിനെതിരെ കര്‍ശന നടപടി വന്നേക്കും

തെളിവെടുപ്പില്‍ മാനേജ്‌മെന്റിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും പരതിപ്പെട്ടു

കോട്ടയം മറ്റക്കര ടോംസ് എന്‍ജിനിയറിംഗ് കോളേജിനെതിരെ കേരള സാങ്കേതിക സര്‍വകലാശാലയുടെ കര്‍ശന നടപടിയുണ്ടായേക്കും. സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടാകുക.

തെളിവെടുപ്പ് നടത്തിയ സമിതി നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നാണ് അറിയുന്നത്. കോളേജിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന് തെളിവെടുപ്പില്‍ വ്യക്തമായി. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പില്‍ മാനേജ്‌മെന്റിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും പരാതിപ്പെട്ടു. അതേസമയം അധ്യാപകരില്‍ ചിലര്‍ മാനേജ്‌മെന്റിനെ ശക്തമായി ന്യായീകരിച്ചു. മറ്റ് ചിലര്‍ അഭിപ്രായം പറഞ്ഞില്ല.

ഇതിനിടെ പാമ്പാടി നെഹ്രു കോളേജില്‍ ജിഷ്ണു എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പോലീസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജിഷ്ണു കോപ്പിയടി പിടിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്നാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റിനെ സഹായിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×